മത്സ്യത്തൊഴിലാളികൾക്ക് 1000 കോടി; കർഷകരുടെ വരുമാനം ഇരട്ടിയാക്കും
തിരുവനന്തപുരം :
മത്സ്യത്തൊഴിലാളികൾക്ക് വിവിധ പദ്ധതികൾക്കായി ബജറ്റിൽ 1000 കോടി വകയിരുത്തി. പ്രളയത്തിൽ നിന്ന് കരകയറാൻ എല്ലാം മറന്നിറങ്ങിയ കേരളത്തിന്റെ സൈന്യത്തെക്കുറിച്ച് പരാമർശിച്ച ശേഷമാണ് ധനമന്ത്രി പദ്ധതികൾ പ്രഖ്യാപിച്ചത്. കൊല്ലത്ത് ബോട്ട് ബിൽഡിങ് യാർഡ് സ്ഥാപിക്കും.
പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖം നിർമിക്കും. കൂടുതൽ പുതിയ ഹാർബറുകൾ വരും. കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവർക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവയ്ക്കും.തീരദേശത്തെ താലൂക്ക് ആശുപത്രികൾ നവീകരിക്കാൻ 90 കോടി രൂപ വിനിയോഗിക്കും.
കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി ആരംഭിക്കും. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. നാളികേരത്തിന്റെ വില വര്‍ധിപ്പിക്കുന്നതിനും പദ്ധതി രൂപീകരിക്കും. ഇതിനായി 20 കോടി വിലയിരുത്തി. റബ്ബര്‍ താങ്ങുവില 500 കോടി രൂപയാക്കും. സിയാല്‍ മോഡല്‍ കമ്പനി തുടങ്ങും. മലബാർ എന്ന പേരിൽ വയനാട്ടിലെ കാപ്പി വിപണിയിലെത്തിക്കും. കുരുമുളക് കൃഷിക്ക് 10 കോടി അനുവദിക്കും പൂകൃഷിക്ക് അഗ്രി സോണും തുടങ്ങും.
ليست هناك تعليقات
إرسال تعليق