Header Ads

  • Breaking News

    റെയില്‍വേയുടെ മെഗാ റിക്രൂട്ട്‌മെന്റ് ; 13487 ഒഴിവുകൾ


    ജൂനിയര്‍ എഞ്ചിനീയര്‍, ജൂനിയര്‍ എഞ്ചിനീയറിംഗ് (ഐ.ടി), ഡിപ്പോമെറ്റീരിയല്‍സൂപ്രണ്ട് (ഡി.എം.എസ്), കെമിക്കല്‍ ആന്റ്‌മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 13487 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു.

    ഏഴാം ശമ്പളക്കമീഷന്‍ പ്രകാരം 35400-1124000 ശമ്പളസ്‌ക്കെയിലില്‍ വരുന്ന തസ്തികകളാണിവ. രാജ്യത്തെ വ്യത്യസ്ഥ റെയില്‍വേസോണുകളിലായാണ് ഈ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതുറെയില്‍വേസോണിലെ ഒഴിവിലേക്കും അപേക്ഷ സമര്‍പ്പിക്കാം.

    രണ്ടുഘട്ടമായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഡോക്യുമെന്റ്‌വെരിഫിക്കേഷന്‍, വൈദ്യ പരിശോധന എന്നിവമുഖേനയാണ് ഉദ്യോഗാര്‍ത്ഥികളെതിരഞ്ഞെടുക്കുക.


    അപേക്ഷകര്‍ക്കു വേണ്ടയോഗ്യത:


    ജൂനിയര്‍ എഞ്ചിനീയര്‍
    ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് അല്ലെങ്കില്‍മൂന്നു വര്‍ഷത്തെ ഡിപ്ലോമ.

    ഡിപ്പോമെറ്റീരിയല്‍സൂപ്രണ്ട്
    എഞ്ചിനീയറിംഗ് ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദം.
    ജൂനിയര്‍ എഞ്ചിനീയര്‍ (ഐ.ടി): പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്)/ 3 വര്‍ഷംദൈര്‍ഘ്യമുള്ള ഡി.ഒ.ഇ.എ.സി.സി ബി ലെവല്‍കോഴ്‌സ്/തത്തുല്യം.

    കെമിക്കല്‍ ആന്റ്‌മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്
    ഫിസിക്‌സ്, കെമിസ്ട്രിഎന്നിവഅഭ്യസിച്ച് 45 ശതമാനം മാര്‍ക്കോടെയുള്ളശാസ്ത്ര ബിരുദം.

    പ്രായപരിധി
    18 മുതല്‍ 33 വയസ്സുവരെ.

    റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡുകളുടെ വെബ്‌സൈറ്റ്, ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റായ http://indianrailways.gov.in എന്നിവയില്‍ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

    അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 

    2019 ജനുവരി 31

    No comments

    Post Top Ad

    Post Bottom Ad