എരിപുരം സ്പോർട്സ് അക്കാദമി വിജയകരമായ 2 വർഷം പിന്നിടുന്നു
എരിപുരം സ്പോർട്സ് അക്കാദമി വിജയകരമായ രണ്ട് വർഷം പിന്നിടുന്ന വിവരം വളരെ സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ. അക്കാഡമിയുടെ പ്രവർത്തനം കഴിഞ്ഞ കാലങ്ങളിൽ അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി മുന്നേറുന്ന കാഴ്ച താങ്കൾ കണ്ടിരിക്കുമല്ലോ? ഈ രണ്ട് വർഷം കൊണ്ടുതന്നെ ദക്ഷിണേന്ത്യൻ കായിക ഭൂപടത്തിൽ ഒരു ചെറിയ സ്ഥാനം
എല്ലാവരുടെയും കഠിന പ്രവർത്തനം കൊണ്ട് നേടിയെടുത്ത വിവരം അറിഞ്ഞിരിക്കുമല്ലോ.
അക്കാദമി നിലവിൽ ഒരു കുതിപ്പിലാണ്. കേരള ഫുട്‌ബോൾ അസോസിയേഷന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. കൂടാതെ 2018 പ്രീമിയർ സ്കിൽസ് ഇംഗ്ലീഷ് ഫുട്ബാൾ സ്‌പെഷ്യൽ കോച്ചിങ് ആരംഭിച്ചിരിക്കുകയാണ്. നിലവിൽ ഇപ്പോൾ 65 കുട്ടികൾ പരിശീലനം നടത്തി വരുന്നു.
അക്കാഡമിക്ക് ഒരു സ്ഥിരം ആസ്ഥാനം മന്ദിരം വേണമെന്ന ഒരു ചിന്ത അഭ്യുദയകാംക്ഷികൾ ഞങ്ങൾക്ക് ഒരു വർഷം മുന്നേ നൽകിയിരുന്നു. അതിപ്പോൾ യാഥാർഥ്യമാവുകയാണ്. ഓഫീസിന്റെ നിർമ്മാണ പ്രവർത്തനം അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. കഴിഞ്ഞ വർഷം വിദേശ പരിശീലകരെ കൊണ്ട് വന്ന് പുതിയ മുറകൾ കുട്ടികൾക്ക് പകർന്ന് നൽകിയിരുന്നു. ഈ വർഷം ജനവരി മാസത്തിൽ ഈജിപ്തിൽ നിന്നും രണ്ട് പരിശീലകർ അക്കാഡമി സന്ദർശിച്ചു കുട്ടികൾക്ക് ആവശ്യമായ പരിശീലിലനം നൽകുന്നതായിരിക്കും. കൂടാതെ, നാടിന്റെ കായിക വികസനത്തിനായി മറ്റ് വൻ വികസന പദ്ധതികൾ ആലോചിച്ചു വരികയാണ്. ഇതിന് എല്ലാ കായികപ്രേമികളുടെയും സഹായസഹകരണങ്ങൾ കൂടിയേതീരു.
അക്കാഡമിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ
താങ്കളുടെയും കുടുംബത്തിന്റെയും അനുഗ്രഹങ്ങളും ആശീവാദങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു.
No comments
Post a Comment