2000 രൂപ നോട്ട് സർക്കാരിനു തലവേദന സൃഷ്ടിക്കുന്നു..., അച്ചടി നിർത്തി...!!!
2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി. പ്രചാരത്തിൽനിന്ന് സാവധാനം പിൻവലിക്കുക എന്ന ലക്ഷ്യത്തോടെയാണ് അച്ചടി നിർത്തിയത്. എന്നാൽ, 2000 രൂപ റദ്ദാക്കുമെന്ന് ഇപ്പോൾ കരുതേണ്ടെന്നും അധികൃതർ പറയുന്നു.
വലിയ നോട്ടുകൾ പൂഴ്ത്തിവയ്പ്, നികുതിവെട്ടിപ്പ്, പണമിടപാട് എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്നു എന്നതിനാലാണ് പ്രചാരത്തിൽനിന്നു സാവധാനം 2000 രൂപ പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കം.
പ്രചാരത്തിലുള്ള 500 രൂപ, 1000 രൂപ നോട്ടുകൾ റദ്ദാക്കിയതിനുശേഷം 2016 നവംബറിലാണ് 2000 രൂപ നോട്ട് സർക്കാർ പുറത്തിറക്കിയത്. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കമെങ്കിലും കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടലുകൾ ഉദ്ദേശിച്ചതുപോലെ ഫലം കണ്ടില്ല.
2018 ഡിസംബറിലെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 20,24,940 കോടി രൂപയുടെ കറൻസി പ്രചാരത്തിലുണ്ട്. ഇതിൽ ഏഴു ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളും ഒന്പതു ലക്ഷം കോടിയുടെ 500 രൂപ നോട്ടുകളുമുണ്ട്. ശേഷിക്കുന്നവ ചെറിയ മൂല്യത്തിന്റെ നോട്ടുകളാണ്.
No comments
Post a Comment