ബജറ്റ് 2019
– സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ക്ഷേമ പെന്‍ഷനുകള്‍ക്കെല്ലാം 100 രൂപ വീതം വര്‍ദ്ധിപ്പിച്ചു.
ഇതോടെ ക്ഷേമ പെന്‍ഷന്‍ 1100 ല്‍ നിന്നും 1200 ആയി മാറും.
ക്ഷേമ പെന്‍ഷനുകള്‍ എല്ലാം 5 വര്‍ഷം കൊണ്ട് 1500 രൂപയാക്കും.
ക്ഷേമ പെന്‍ഷനുകള്‍ക്ക് ആകെ ചിലവ് 7533 കോടി രൂപ.
സംസ്ഥാനത്തെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നതിന് കെഎസ്ഇബി പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
ഇതിലൂടെ വന്‍തോതില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ വീടുകളില്‍ 75 ലക്ഷം ഫിലമെന്റ് ബള്‍ബുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
വില കൂടുന്നവ
നോട്ട്ബുക്ക്, കണ്ണട, ടെലിവിഷൻ, സ്കൂൾ ബാഗ്, മുള ഉരുപ്പടികൾ, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടർ, അതിവേഗ ബൈക്കുകൾ, സ്വർണം, സിമൻറ്, ഗ്രാനൈറ്റ്, കാർ, എ.സി, ഫ്രിഡ്ജ്, സിഗരറ്റ് ശീതളപാനീയങ്ങൾ.
സിനിമ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏർപ്പെടുത്തി.
മദ്യത്തിന് രണ്ട് ശതമാനം നികുതി കൂട്ടി.
ബിയറിനും വൈനിനും വി വിലകൂടും വിലകൂടുന്ന വസ്തുക്കൾ
ഫ്രിഡ്ജ് ,എസി, എന്നിവയ്ക്ക് വിലകൂടും
ചോക്ലേറ്റ്, ശീതളപാനീയം, സോപ്പ്, കമ്പ്യൂട്ടർ, ഇരുചക്രവാഹനങ്ങൾ, മൊബൈൽഫോൺ, എന്നിവയ്ക്കെല്ലാം വിലകൂടും
വാട്ടർ ഹീറ്റർ ,ബിസ്ക്കറ്റ്, നോട്ട്ബുക്ക് ,സിമൻറ്, പ്ലൈവുഡ് ,പെയിൻറ് ,പശ എന്നിവയ്ക്ക് വില വർധിക്കും.
സംസ്ഥാന ബജറ്റ്; സ്ത്രീശാക്തീകരണത്തിന് 1420 കോടി; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോർക്ക വഹിക്കും; റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി രൂപ വിലയിരുത്തി
നവകേരള നിര്‍മ്മാണത്തിന് തുക കണ്ടെത്താന്‍ പ്രളയ സെസ് പ്രഖ്യാപിക്കും. നവകേരള നിർമ്മാണത്തിന് പണം കണ്ടെത്താൻ 18, 28 ശതമാനം ചരക്ക് സേവന നികുതി വരുന്ന സാധനങ്ങൾക്ക് വിലവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, അഞ്ചുശതമാനം നിരക്ക് ബാധകമായ നിത്യോപയോഗ ഉത്പന്നങ്ങളുടെ വിലയിൽ വർദ്ധനവുണ്ടാകില്ല.
ഒരു ശതമാനം സെസാകും പ്രഖ്യാപിക്കുക. 2000 കോടി രൂപ പ്രളയ സെസ് പിരിക്കാനാണ് ജിഎസ്ടി കൗൺസിൽ സംസ്ഥാനത്തിന് അനുമതി നൽകിയിരിക്കുന്നത്. നികുതിപിരിവിൽ 30 ശതമാനം വളർച്ചയാണ് ഇക്കുറി ലക്ഷ്യമിടുന്നത്. പ്രളയക്കെടുതിക്ക് ശേഷമുള്ള ആദ്യ ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കുന്നത്. പ്രളയം ഏറ്റവുമധികം നാശം വിതച്ച ആലപ്പുഴയ്ക്കും വയനാടിനുമായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കുടുംബശ്രീക്ക് 1000 കോടി. സ്ത്രീശാക്തീകരണത്തിന് 1420 കോടി
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോർക്ക വഹിക്കും
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള തിരിച്ചു വരുന്ന പ്രവാസികൾക്ക് സഹായം
സ്പൈസസ് റൂട്ടിന് 6000 കോടി കിഫ്ബിയിൽ നിന്ന്
2020ൽ ജലപാത പൂർത്തിയാക്കും, ജലപാത കൊച്ചി മെട്രോയുമായി ബന്ധിക്കും
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും, പടിപടിയായി ഇലക്ട്രിക് ഓട്ടോറിക്ഷകളിലേക്ക് മാറും, കെഎസ്ആർടിസി ഇലക്ട്രിക് ബസിലേക്ക് മാറും
കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറും, അടുത്ത രണ്ടു വർഷം കൊണ്ട് 6000 കിലോമീറ്റർ റോഡിന്റെ നിർമാണം പൂർത്തിയാകും, പൊതുമരാമത്തിന് 1367 കോടി
സൗരോജ പാനൽ സ്ഥാപിക്കാൻ പദ്ധതി, എൽഇഡി ബൾബുകൾ പ്രോത്സാഹിപ്പിക്കും
പൊതുമേഖലയുടെ പ്രവർത്തന മൂലധനമായി 30 കോടി മാറ്റിവയ്ക്കും
പൊതുമേഖല 160 കോടി രൂപ ലാഭത്തിലായി, മുമ്പ് 120 കോടി രൂപ നഷ്ടത്തിലായിരുന്നു
തിരുവനന്തപുരത്തെ വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് കിയോസ്‌ക്; ഇതിനായി പലിശ രഹിത വായ്പ നല്‍കും, പുനരധിവാസത്തിനായി ഫ്ളാറ്റുകൾ
തീരദേശ വികസനത്തിന് 1000 കോടി, ഓഖി പാക്കേജ് വിപുലീകരിക്കും
16 കോടിയും താറാവ് ഫാം കുട്ടനാട്ടിൽ, മത്സകൃഷിക്ക് 5 കോടി
1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്, കുട്ടനാട് ശുചീകരണ പദ്ധതി
റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി രൂപ വിലയിരുത്തി
റൈസ് പാർക്കുകൾക്ക് 20 കോടി
റീബിൽഡ് കേരളയിൽ മലയോര മേഖലയ്ക്ക് പ്രാധാന്യം
നാളികേരത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ പദ്ധതി, വർഷം തോറും 10 ലക്ഷം തെങ്ങിൻ തൈകൾ, കേരഗ്രാമം പദ്ധതിക്ക് 43 കോടി, നാളികേര മേഖലക്ക് 170 കോടി
കുരുമുളക് കൃഷിയുടെ പുനർ നിർമാണത്തിന് 10 കോടി
വയനാട്ടിലെ കാപ്പിപ്പൊടി മലബാർ എന്ന പേരിൽ വിപണിയിലെത്തിക്കും.
വ്യവസായ പാർക്കുകൾക്ക് 141 കോടി
ഐടി മേഖലയിലെ തൊഴിലവസരങ്ങൾ ഇരട്ടിയാക്കും,
സ്റ്റാർട്ടപ്പുകൾക്ക് പ്രാമുഖ്യം നൽകാൻ 700 കോടി.
No comments
Post a Comment