പുതിയ 21 ഇമോജികളുമായി വാട്‌സ്ആപ്പ്
പഴയതില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഇമോജികള്‍ അവതരിപ്പിച്ചിരിക്കുന്നത് |
വാട്‌സ്ആപ്പ് ചാറ്റിങില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഇമോജികള്‍. സന്ദേശങ്ങള്‍ എഴുതുന്നതിന്റെ പകരം ഒരൊറ്റ ഇമോജി മതിയാവും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍. അതിനാല്‍ തന്നെ ഇമോജികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ് എന്നും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ 21 പുതിയ ഇമോജികള്‍ എത്തിയിരിക്കുന്നു.
പഴയതില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ 21 ഇമോജികള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിറം, വലുപ്പം എന്നിവയിലാണ് മാറ്റങ്ങള്‍. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പായ v2.19.21ലൂടെ പുതിയ ഇമോജികള്‍ ഉപയോഗിക്കാം.
ഡാര്‍ക് മോഡ്, ഫിംഗര്‍പ്രിന്റ് ലോക്ക്, എന്നിവയും വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കാന്‍ പോകുന്ന പ്രത്യേകതകളാണ്.
ഇതില്‍ ഡാര്‍ക് മോഡ് രാത്രികാല ചാറ്റിങ്ങിന് ഉപകാരപ്പെടുന്നതാണ്. ഫിംഗര്‍പ്രിന്റ്, വാട്‌സ്ആപ്പ് ചാറ്റുകള്‍ക്ക് സുരക്ഷതിത്വം നല്‍കുന്നു. വോയിസ് മെസേജുകളെല്ലാം എളുപ്പത്തില്‍ കേള്‍ക്കാനുള്ള സൗകര്യമാണ് മറ്റൊന്ന്. നിലവില്‍ വോയിസ് മെസേജുകള്‍ കേള്‍ക്കണമെങ്കില്‍ ഒരോന്നിലും ടച്ച് ചെയ്യേണ്ടിയിരുന്നു. എന്നാല്‍ പുതിയ സൗകര്യം വഴി,അടുത്തടുത്ത് വരുന്ന വോയിസ് മെസേജുകളെല്ലാം ടച്ച് ചെയ്യാതെ തന്നെ കേള്‍ക്കാന്‍ സാധിക്കും.
No comments
Post a Comment