Header Ads

  • Breaking News

    കണ്ണൂർ നഗരത്തിൽ വ്യാപക അക്രമം 23 പേർ അറസ്റ്റിൽ


    കണ്ണൂർ :
    തളിക്കാവ് ബിജെപി ഓഫിസിന് മുന്നിലൂടെ പോവുകയായിരുന്ന തണൽ വീടിൻറെ വാഹന ത്തിന് നേരെ അക്രമം നടന്നു .
    ചിറക്കൽ ഗ്രാമ പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിയും പഞ്ചായത്തിന്റെ ഓട്ടോ ഗുഡ്സും ആക്രമികൾ തകർത്തു.കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സോണൽ ഓഫീസിന് നേരെയും അക്രമം നടന്നു .

    കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഒരു കാറും ,ഓട്ടോറിക്ഷയും അടിച്ചുതകർത്തു .വളപട്ടണം കെ.സി പെട്രോൾ പമ്പിനു സമീപം റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിന് രണ്ട് പേർ പിടിയിലായി.

    പയ്യന്നൂരിൽ കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ കല്ലേറ് ഉണ്ടായി .വിവിധ അക്രമ സംഭവങ്ങളിലായി 23 പേരെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു .

    ليست هناك تعليقات

    Post Top Ad

    Post Bottom Ad