എക്സ്പോ ഫെസ്റ്റ് 23-നു തളിപ്പറമ്പിൽ തുടങ്ങും
തളിപ്പറമ്പ്:
ഫാമിങ് ആൻഡ് റൂറൽ എംപ്ലോയ്മെന്റ് ഫോർ സോഷ്യൽ ഹാർമണിയുടെ (ഫ്രഷ്) എക്സ്പോ ഫെസ്റ്റ് 23-ന് ചിറവക്കിൽ ആരംഭിക്കും.
12 ദിവസം നീളുന്ന പ്രദർശനത്തിൽ പുഷ്പ പ്രദർശനം, മാമ്പഴ പ്രദർശനം, അലങ്കാര മത്സ്യ പ്രദർശനം, പെറ്റ് ഷോ, മൂല്യവർധിത ഉത്പന്നങ്ങൾ, ആയുർവേദ മെഡിക്കൽ ക്യാമ്പ്, ഭക്ഷ്യമേള, അമ്യൂസ്മെന്റ് പാർക്ക്, കുതിരസവാരി തുടങ്ങിയവയുണ്ടാകും.
നെല്ല്, തെങ്ങ്, വാഴ, മാമ്പഴം, ചക്ക തുടങ്ങിയ വിളകളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും പ്രദർശനവുമുണ്ടാകും. കൃഷി അനുബന്ധ വികസന വിപണന സാംസ്കാരിക മേള പി.കെ.ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്യും. കലാപരിപാടികൾ അരങ്ങേറും.
പത്രസമ്മേളനത്തിൽ കെ.അബ്ദുൾകരീം, ടി.പി.മമ്മു, ഇ.കുഞ്ഞിരാമൻ, സി.ഉമ്മർ, എം.കെ.മനോഹരൻ എന്നിവർ പങ്കെടുത്തു.
No comments
Post a Comment