വിമാനത്താവളം സി.സി.ടി.വി. കാമറകളില്‍ ആദ്യ നാല് ദിവസത്തിനകം 250 ഓളം നിയമ ലംഘകര്‍ കുടുങ്ങി
വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ മോഷണവും അപകടങ്ങളും കുറക്കാന്‍ ലക്ഷ്യമിട്ട് മട്ടന്നൂരില്‍ സ്ഥാപിച്ച സി.സി.ടി.വി. കാമറകളില്‍ ആദ്യ നാല് ദിവസത്തിനകം 250ഓളം നിയമ ലംഘകര്‍ കുടുങ്ങി.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവര്‍, രണ്ടില്‍ കൂടുതല്‍ പേരെ ഇരുചക്രവാഹനത്തില്‍ കയറ്റി പോകുന്നവര്‍ എന്നിങ്ങനെ പോകുന്നു പട്ടിക. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വിലാസം ശേഖരിച്ച് ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
മൊബൈലില്‍ വിളിച്ചു കിട്ടാത്തവര്‍ക്ക് സ്റ്റേഷനില്‍ ഹാജരാകുന്നതിന് കത്തും അയക്കുന്നുണ്ട്. കാര്‍ഡുമായി സ്റ്റേഷനില്‍ ഹാജരാകുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ ചെറിയ പിഴയും ബോധവത്കരണവും നല്‍കും. വീണ്ടും നിയമം തെറ്റിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യും. നഗരത്തില്‍ പലയിടത്തായി ഇപ്പോള്‍ 27 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
മട്ടന്നൂര്‍ നഗരത്തില്‍ കള റോഡ് പാലം വരെയും തലശേരി റോഡില്‍ കനാല്‍ വരെയും കണ്ണൂര്‍ റോഡിലും വിമാനത്താവള റോഡായ മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡില്‍ വായാന്തോട് മുതല്‍ കാര പേരാവൂര്‍ വരെയുമാണ് കാമറ സ്ഥാപിച്ചത്. മട്ടന്നൂര്‍ നഗരസഭയുടെയും പൊലീസിന്റെയും ഹോക്ക് ഇന്ത്യയുടെയും നേതൃത്വത്തില്‍ തലശേരിയിലെ ക്രേബ് ഗ്ലോബല്‍ സെക്യൂരിറ്റിയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റ് പകര്‍ത്തുന്നതും തിരിയുന്നതും ദൂരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയെടുക്കുന്നതുമായ കാമറകളാണ് സ്ഥാപിച്ചത്. പൊലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. ഇതിനായി 6 ടിവികളും സ്ഥാപിച്ചിട്ടുണ്ട്
No comments
Post a Comment