Header Ads

  • Breaking News

    യുഎഇയിൽ ശമ്പള വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്;പ്രവാസികൾക്ക് പ്രതീക്ഷ


    യുഎഇയിൽ ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ. രാജ്യത്തെ പ്രവാസികളിൽ മൂന്നിൽ രണ്ടു ഭാഗവും ഈ വർഷം ശമ്പള വർധന പ്രതീക്ഷിക്കുന്നവരാണെന്നും റിപ്പോർട്ടുണ്ട്. ശമ്പളത്തിൽ 3.9% വർധനയുണ്ടാകുമെന്നാണ് ഞായറാഴ്ച പ്രസിദ്ധീകരിച്ച കോൺഫെറി റിപ്പോർട്ട് വ്യക്തമാക്കുന്നത്.


    salaries-to-increase
    അതേസമയം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 3.2% ആയതിനാൽ അതു കുറച്ച് യഥാർഥ ശമ്പള വർധന 0.7%   ആയിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2018ൽ യഥാർഥ ശമ്പള വർധന 0.5 ശതമാനമായിരുന്നു. മേഖലയിലെ ഏറ്റവും ആകർഷകമായ ജോലി സ്ഥലമായി യു.എ.ഇ തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. യല്ലാ കംപയർ 1200 പേരിൽ നടത്തിയ സർവേയിലും മൂന്നിൽ രണ്ടുപേർ ശമ്പള വർധനയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad