ഫേസ്ബുക്കിൽ പൊലീസ്കാർക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; ഒരാൾക്കെതിരെ കേസ്.
പഴയങ്ങാടി:
ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് യുവതികളെ ശബരിമലയിൽ കയറാൻ ഒത്താശ ചെയത് കൊടുത്തത് പഴയങ്ങാടി സ്റ്റേഷനിലെ മൂന്ന് പോലീസുകാരാണെന്ന് കാണിച്ച് അവരെയും കുടുംബത്തിലെ സ്ത്രീകളെയും അശ്ശീല ഭാഷയിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ് ബുക്കിൽ പ്രചരിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ തിരെ കേസ്.
ഏഴോം ചെങ്ങലിലെ ആർ.എസ്.എസ് പ്രവർത്തകൻ മൊത്തങ്ങ ധനേഷിനെതിരെയാണ് പഴയങ്ങാടി പ്രിൻസിപ്പൽ എസ്.ഐ.പി.എ. ബിനു മോഹൻ കേസെടുത്തത്.
രണ്ട് ദിവസം മുമ്പാണ് ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസുകാരുടെ കുടുംബത്തിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്.
ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

No comments
Post a Comment