Header Ads

  • Breaking News

    ഹർത്താൽ; കണ്ണൂരിൽ പരക്കെ അക്രമം




    കണ്ണൂര്‍:
    ഈ വര്‍ഷത്തെ ആദ്യത്തെ ഹര്‍ത്താലിൽ പരക്കെ അക്രമം.കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കടകള്‍ക്ക് നേരെ ആക്രമം നടന്നു.രാവിലെ 6.30 ഓടെയാണ് സംഭവം.
    സംഭവത്തിൽ പോലീസ് കേസെടുത്തു.
    ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ റോഡിലിട്ട് കത്തിച്ചതിനെ തുടര്‍ന്ന് പുതിയതെരുവില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു.കണ്ണൂർ ടൗണിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തല്ലിതകർക്കുകയും  ഓട്ടോറിക്ഷകൾ  കത്തിക്കാൻ  ശ്രമിക്കുകയും ചെയ്യുന്നു   ,10 ഓളം ഓട്ടോറിക്ഷകൾ തല്ലി തകർത്തു,ഡ്രൈവര്മാര്ക്കും മർദനം ഏറ്റു.

    പയ്യന്നൂർ പെരുമ്പയിലും എടാട്ടും കെ എസ് ആർ ടി സി ബസ്സുള്ളകൾക്ക് നേരെ കല്ലേറ്, കടകൾക്ക് നേരെയും ആക്രമമുണ്ടായി.
    അക്രമികൾ
    ചിറക്കൽ പഞ്ചായത്ത് ഓഫീസിനും വാഹനത്തിനും കല്ലെറിഞ്ഞു.
    അതേ സമയം തളിപ്പറമ്പിൽ അടിക്കടിയുണ്ടാകുന്ന ഹർത്താലിൽ പ്രതിഷേധിച്ച് തളിപ്പറമ്പിലെ വ്യാപാര സംഘടനകളുടെ പ്രതിഷേധ പ്രകടനം നടത്തി.ഒരുമണിക്കൂർ നേരത്തേക്ക് മുഴുവൻ കടകളും തുറന്നു പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad