Header Ads

  • Breaking News

    സ്വയംഭോഗം സ്ത്രീകള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍


    സ്വയംഭോഗത്തെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകളും ആശങ്കകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ലൈംഗിക സംതൃപ്‌തി നേടുന്നതിനുള്ള മാര്‍ഗമായിട്ടാണ് സ്വയംഭോഗത്തെ കാണുന്നത്. 

    പുരുഷനും സ്‌ത്രിയും ഇക്കാര്യത്തില്‍ മടി കാണിക്കാറില്ല. സ്വയംഭോഗം അമിതമായാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ തന്നെ ഒട്ടേറെ ഗുണങ്ങളും ഇതുമൂലം നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട്.

    സ്‌ത്രീകളുടെ ആരോഗ്യത്തെ സ്വയംഭോഗം മെച്ചപ്പെടുത്തുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ചെയ്യുന്ന സ്‌ത്രീകള്‍ ടെന്‍‌ഷനും സമ്മര്‍ദ്ദവും അകറ്റാന്‍ സ്വയംഭോഗം സഹായിക്കും. 


    ഈ സമയം ഉത്പാദിപ്പിക്കപ്പെടുന്ന ഡോപമൈന്‍, എപ്പിനെഫ്രിന്‍ എന്നീ ഹോര്‍മോണുകള്‍ ശക്തമായ ലൈംഗിക അനുഭൂതിയാകും നല്‍കുക. ഉറക്കം സമ്മാനിക്കുന്ന ഓക്‌സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണുകളുകളും ഇതിനൊപ്പം ഉത്പാദിക്കപ്പെടും. ഇത് നല്ല ഉറക്കത്തിനും ശാന്തതയ്‌ക്കും സഹായിക്കും.



    സ്വയംഭോഗം സ്‌ത്രീകളിലെ പെല്‍വിക് മസിലുകള്‍ക്ക് ഉത്തേജനം നല്‍കുകയും രക്തപ്രവാഹം വേഗത്തിലാക്കുകയും ചെയ്യും. ഇതുവഴി പങ്കാളിയുമായുള്ള ലൈംഗികബന്ധം ആനന്ദകരമാകും. 
    ഈ സമയം യോനിയില്‍ കൂടുതല്‍ സ്രവങ്ങള്‍ ഉണ്ടാകുകയും അനാരോഗ്യകരമായ ബാക്ടീരിയകളെ പുറത്തേക്ക് തള്ളുകയും ചെയ്യും. യൂറിനറി ട്രാകറ്റ് അണുബാധ തടയാന്‍ ഇത് സഹായിക്കും.

    സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍‌സര്‍, ഹൃദയാഘാതം എന്നിവയ്യ്ക്കെതിരെ ഒരു പരിധിവരെ പ്രതിരോധം തീര്‍ക്കാനും സ്‌ത്രീകളിലെ സ്വയംഭോഗം സഹായിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad