Header Ads

  • Breaking News

    കണ്ണൂരില്‍നിന്ന് ബഹ്‌റൈന്‍, കുവൈത്ത്, മസ്‌ക്കത്ത് സര്‍വിസുകളുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്


    കണ്ണൂര്‍: 
    കണ്ണൂരില്‍നിന്ന് ബഹ്‌റൈന്‍ വഴി കുവൈത്തിലേക്ക് സര്‍വിസ് പ്രഖ്യാപിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്കു പുറപ്പെടുന്ന വിമാനം അവിടെ നിന്ന് കുവൈത്തിലേക്ക് തിരിക്കും. കുവൈതില്‍നിന്ന് തിരികെയുള്ള വിമാനം നേരിട്ട് കണ്ണൂരിലേക്കാണു സര്‍വിസ് നടത്തുക. 

    ബുധന്‍, ശനി ദിവസങ്ങളിലാണ് ഈ സെക്ടറുകളിലേക്കു സര്‍വിസ്.
    മസ്‌ക്കത്ത് സര്‍വിസും റിയാദിലേക്കുള്ള സമ്മര്‍ഷെഡ്യൂളും എയര്‍ഇന്ത്യ എക്‌സ്പ്രസ് ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് സര്‍വിസ് തുടങ്ങാനാണ് പദ്ധതി.  ബുധനാഴ്ചകളില്‍ രാവിലെ 6.45ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 8.45ന് ബഹ്‌റൈനില്‍ എത്തും.
     അവിടെനിന്ന് ബഹ്‌റൈന്‍ സമയം 9.45ന് പുറപ്പെട്ട് 10.45ന് കുവൈതില്‍ എത്തുന്ന രീതിയിലാണു ഷെഡ്യൂള്‍. തിരികെയുള്ള വിമാനം ബുധനാഴ്ചകളില്‍ പ്രാദേശികസമയം രാവിലെ 11.45ന് കുവൈതില്‍നിന്ന് പുറപ്പെട്ട് വൈകിട്ട് 6.45ന് കണ്ണൂരില്‍ എത്തും. 
    ബുധനാഴ്ചകളില്‍ രാവിലെ 7.10ന് കണ്ണൂരില്‍നിന്ന് യാത്രതിരിക്കുന്ന വിമാനം പ്രാദേശികസമയം 9.10ന് ബഹ്‌റൈനിലെത്തും. അവിടെനിന്ന് രാവിലെ 10.10ന് പുറപ്പെട്ട് 11.10ന് കുവൈത്തിലെത്തും. ഉച്ചയ്ക്കു 12.10ന് കുവൈതില്‍നിന്നു പുറപ്പെടുന്ന വിമാനം രാത്രി 7.10ന് കണ്ണൂരില്‍ തിരികെയെത്തും. ഈ വിമാനം നേരിട്ടാണു പുറപ്പെടുക. 


    മാര്‍ച്ച് 31 മുതല്‍ സമ്മര്‍ഷെഡ്യൂള്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ള കണ്ണൂര്‍-റിയാദ് വിമാന സമയത്തില്‍ മാറ്റമുണ്ടാകും. കണ്ണൂരില്‍നിന്ന് രാത്രി 7.55ന് പുറപ്പെട്ട് സഊദി സമയം രാത്രി 10.20ന് റിയാദില്‍ എത്തും. പ്രാദേശിക സമയം രാത്രി 11.45ന് പുറപ്പെട്ട് രാവിലെ 7.10ന് കണ്ണൂരില്‍ തിരികെയെത്തും. ഏപ്രില്‍ രണ്ടുമുതല്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണു കണ്ണൂര്‍-മസ്‌ക്കത്ത് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം സര്‍വിസ് തുടങ്ങുക. 

    കണ്ണൂരില്‍നിന്ന് വൈകിട്ട് 5.35ന് പുറപ്പെട്ട് ഒമാന്‍ സമയം രാത്രി 7.50ന് മസ്‌ക്കത്തിലെത്തും. പ്രാദേശിക സമയം രാത്രി 8.50ന് പുറപ്പെട്ട് പുലര്‍ച്ചെ 2.05ന് കണ്ണൂരിലെത്തും. നിലവില്‍ ആഴ്ചയില്‍ നാലുദിവസം സര്‍വിസ് നടത്തുന്ന കണ്ണൂര്‍-ഷാര്‍ജ വിമാനം ഏപ്രില്‍ ഒന്നുമുതല്‍ പ്രതിദിന സര്‍വിസായി മാറും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad