Header Ads

  • Breaking News

    എയര്‍ ഇന്ത്യ സമ്മര്‍ ഷെഡ്യൂള്‍ പുറത്തിറക്കി


    കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ഈ വര്‍ഷത്തെ സമ്മര്‍ ഷെഡ്യൂള്‍ പുറത്തിറക്കി. റിയാദിലേക്കുള്ള ഷെഡ്യൂളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയത്. ആഴ്ചയില്‍ രണ്ടു ദിവസമാണ് എയര്‍ ഇന്ത്യയുടെ സമ്മര്‍ സര്‍വീസ്. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 7.10ന് റിയാദില്‍ നിന്ന് കണ്ണൂരില്‍ ഇറങ്ങുന്ന വിമാനം തിരിച്ച് രാത്രി 7.55ന് റിയാദിലേക്ക് പുറപ്പെടും. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് കാലാവധി. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
    നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസം (വ്യാഴം, വെള്ളി, ശനി) രാത്രി 9.05ന് റിയാദിലേക്കും തിങ്കള്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ എട്ടിന് തിരിച്ചും എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്.
    കൂടുതല്‍ സ്ഥലങ്ങളിലേക്ക് സമ്മര്‍ ഷെഡ്യൂള്‍ ആലോചനയിലുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിനിധി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad