മൂന്നുപെറ്റുമ്മാ പള്ളി മഖാം ഉറൂസ് നാളെ തുടങ്ങും
പാപ്പിനിശ്ശേരി:
മൂന്നുപെറ്റുമ്മാ പള്ളി മഖാം ഉറൂസ് വെളളിയാഴ്ച തുടങ്ങും. ഉച്ചയ്ക്കുശേഷം ജുമുഅ നിസ്കാരത്തിന് ശേഷം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനംചെയ്യും. പി.കെ.പി.അബ്ദുൾസലാം മുസ്‌ലിയാർ അധ്യക്ഷതവഹിക്കും. രാത്രി എട്ടിന് നടക്കുന്ന മതപ്രഭാഷണത്തിന് അബ്ദുൾറസാഖ് ബുസ്താനി നേതൃത്വം നൽകും. എ.കെ.അബ്ദുൾബാഖി അധ്യക്ഷതവഹിക്കും.
ഫെബ്രുവരി രണ്ടിന് രാത്രി എട്ടിന് കഥാപ്രസംഗവും മൂന്നിന് രാത്രി എട്ടിന് ദഫ് പ്രദർശനവും ഉണ്ടായിരിക്കും. തുടർന്ന് ബുർദ മജിലിസും നാത് ശരീഫും നടക്കും. അബ്ദുൾഫത്താഹ് ദാരിമി നേതൃത്വം നൽകും.
നാലിന് സമാപനപരിപാടികൾ രാത്രി എട്ടിന് തുടങ്ങും. സമസ്ത കേരള ഇസ്‍ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുൾസലാം മുസ്‌ലിയാർ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും. തുടർന്ന് നടക്കുന്ന ദിക്റ് സ്വലാത്ത് മജ്‍ലിസിന് സയ്യിദ് അൽ മശ്ഹൂർ ആറ്റകോയ തങ്ങൾ നേതൃത്വം നൽകും. കൂട്ടുപ്രാർഥനയ്ക്ക് ഖാസി ഇ.കെ.മഹമൂദ് മുസ്‍ലിയാർ നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ മൂന്നുപെറ്റുമ്മാ പള്ളി മാനേജിങ് കമ്മിറ്റി ഭാരവാഹികളായ വി.പി.ഷഹീർ, സി.എച്ച്.അബ്ദുൾസലാം, വി.അബ്ദുള്ള ഹാജി, എ.പി.അബ്ദുൾഖാദർ ഹാജി, എം.വി.മഹമൂദ് എന്നിവർ പങ്കെടുത്തു.
No comments
Post a Comment