Header Ads

  • Breaking News

    ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു


    പയ്യന്നൂര്‍: 
    സെന്റ് മേരീസ് സ്‌കൂള്‍ ജങ്ഷനില്‍ നഗരസഭ പുതുതായി നിര്‍മിച്ച ബസ്് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം സി. കൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
    പരേതനായ പി.വി.കുഞ്ഞിരാമന്റെ കുടുംബാംഗങ്ങള്‍ സൗജന്യമായി നഗരസഭയ്ക്ക് വിട്ടു നല്‍കിയ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.
    മൊബൈല്‍ ചാര്‍ജ്ജിങ്ങിനുള്ള സൗകര്യവും എഫ്എം റേഡിയോയും ഒരുക്കിയിട്ടുണ്ട്.
    ഫ്രീ വൈ ഫൈ സൗകര്യവും ഉടന്‍ ഏര്‍പ്പെടുത്തും.സമയവും പ്രധാന സ്ഥലങ്ങളുടെ ദിശയും സൂചിപ്പിക്കുന്ന ഡിസ്‌പ്ലേ ബോര്‍ഡും ഒരുക്കിയിട്ടുണ്ട്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad