Header Ads

  • Breaking News

    പുതുവർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവീസുകൾ


    മട്ടന്നൂർ: 
    കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ജനുവരിയിൽ കൂടുതൽ സർവീസുകൾ തുടങ്ങും. ഗോ എയറിന്റെ മുംബൈ സർവീസ് 10-ന്‌ തുടങ്ങും. രാത്രി 11-നാണ് കണ്ണൂരിൽനിന്ന് മുംബൈയിലേക്ക് വിമാനം പുറപ്പെടുക. രണ്ടു മണിക്കൂർകൊണ്ട് മുംബൈയിലെത്തി തിരിച്ച് 2.30-ഓടെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.


    ഫെബ്രുവരി ഒന്നുമുതൽ ഗോ എയർ കണ്ണൂരിൽനിന്ന് അന്താരാഷ്ട്ര സർവീസുകളും തുടങ്ങുന്നുണ്ട്. മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലാണ് അബുദാബിയിലേക്ക് സർവീസ് നടത്തുന്നത്. ദോഹ, കുവൈത്ത്‌ എന്നിവിടങ്ങളിലേക്കും വൈകാതെ സർവീസ് തുടങ്ങാൻ ഗോ എയർ തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഡൽഹിയിൽനിന്ന് നാലു വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്
    ഇൻഡിഗോയുടെ ആഭ്യന്തരസർവീസുകൾ ജനുവരി 25-ന്‌ തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ നടത്തുന്നത്. മാർച്ചിൽ ഇൻഡിഗോ അന്താരാഷ്ട്ര സർവീസുകളും തുടങ്ങും.



    ജെറ്റ് എയർലൈൻസ്, എയർ ഇന്ത്യ തുടങ്ങിയവയും കണ്ണൂരിൽനിന്ന് ഉടൻതന്നെ സർവീസ് തുടങ്ങുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിനോട് ആഭ്യന്തരസർവീസുകളും നടത്താൻ കിയാൽ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഡൽഹി, തിരുവനന്തപുരം ഉൾപ്പടെയുള്ള കേന്ദ്രങ്ങളിലേക്കാകും സർവീസ്.
    മാർച്ചോടെ വിദേശവിമാനങ്ങൾക്കും കണ്ണൂരിൽനിന്ന് സർവീസിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒമാൻ എയർ ഉൾപ്പെടെയുള്ള കമ്പനികൾ കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ താത്‌പര്യമറിയിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad