സ്‌പൈസ് ജെറ്റ് സംഘം വിമാനത്താവളത്തിലെത്തി മാര്‍ച്ച് അവസാനത്തോടെ സര്‍വിസ്
കണ്ണൂര്‍:
സര്‍വിസ് തുടങ്ങുന്നതിന്റെ മുന്നോടിയായി സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് ഉദ്യോഗസ്ഥ സംഘം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് സ്‌പൈസ് ജെറ്റ് സുരക്ഷാ മാനേജരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഇന്നലെ വിമാനത്താവളത്തില്‍ എത്തിയത്.
വിമാനത്താവളത്തിലെ മുഴുവന്‍ സൗകര്യങ്ങളും കണ്ടശേഷം സംഘം തൃപ്തി രേഖപ്പെടുത്തി. വൈകാതെ കണ്ണൂരില്‍ നിന്നു സര്‍വിസ് തുടങ്ങാന്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) അപേക്ഷ നല്‍കുമെന്ന് സ്‌പൈസ് ജെറ്റ് പ്രതിനിധി അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ കണ്ണൂരില്‍ നിന്ന് ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വിസ് നടത്താനാണു സ്‌പൈസ് ജെറ്റിന്റെ പദ്ധതി. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോയ്ക്ക് പുറമെ കേന്ദ്ര സര്‍ക്കാരിന്റെ ചെലവുകുറഞ്ഞ വിമാനയാത്രാ പദ്ധതിയായ ഉഡാന്‍ സര്‍വിസിന് സ്‌പൈസ് ജെറ്റിനാണു ഡി.ജി.സി.എ അനുമതി നല്‍കിയിട്ടുള്ളത്.
കിയാല്‍ സി.ഒ.ഒ ഉത്ഭവ് ബറുവ, സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍മാരായ ബിനു ഗോപാല്‍, രാജേഷ് പൊതുവാള്‍, സെക്യൂരിറ്റി ഓഫിസര്‍ മണിയറ വേലായുധന്‍, അഗ്നിശമന സേനാ ഓഫിസര്‍ ഇ. ഷൗക്കത്തലി തുടങ്ങിയവരും ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments
Post a Comment