Header Ads

  • Breaking News

    ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു


    കാസര്‍ഗോഡ്: 
    ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ത്തില്‍ ബിജെപി പ്രവര്‍ത്തകനു കുത്തേറ്റു. കാസര്‍ഗോഡ് മീപ്പുഗിരിയിലാണ് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റത്. അതേസമയം കുത്തേല്‍ക്കാനുണ്ടായ സാഹചര്യത്തേ കുറിച്ചോ പരിക്കേറ്റയാളെ കുറിച്ചോ ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
    ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പരക്കെ അക്രമണങ്ങള്‍ നടക്കുകയാണ്. തൃശൂര്‍ വാടാനപ്പിള്ളിയില്‍ എസ്ഡിപിഐ ബിജെപി സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ശ്രീജിത്ത് ,രതീഷ് ,സുജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹര്‍ത്താലിനോടനുബന്ധിച്ച് ഹോട്ടല്‍ അടപ്പിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്.

    No comments

    Post Top Ad

    Post Bottom Ad