തലശ്ശേരിയിൽ നിരോധനാജ്ഞ
കണ്ണൂർ:
ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് അക്രമസംഭവങ്ങൾ തുടരുന്ന തലശേരിയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് അക്രമസംഭവങ്ങൾ തുടരുന്ന തലശേരിയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തലശ്ശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരി ഏഴു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സിപിഎം-ബിജെപി സംഘർഷം രൂക്ഷമായ തലശേരിയിൽ ജനപ്രതിനിധികളുടെ വീടുകൾ ആക്രമിക്കപ്പെട്ടു.
എ.എൻ ഷംസീർ MLAയുടെ വീട്, വി മുരളീധരൻ MPയുടെ തറവാട് വീട് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം ബോംബേറ്. ഇതുകൂടാതെ നിരവധി പ്രവർത്തകരുടെ വീടുകൾക്കുനേരെയും ആക്രമണമുണ്ടായി.
No comments
Post a Comment