Header Ads

  • Breaking News

    വാട്‌സ്ആപ്പ്,മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയെ ബന്ധിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്

    മെസേജിങ് ആപ്ലിക്കേഷനുകളായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനുള്ള നീക്കവുമായി ഫേസ്ബുക്ക്. അതേസമയം ഇവ ഒന്നിപ്പിച്ചാലും ഘടനയില്‍ മാറ്റം വരില്ല. ഇപ്പോ, എങ്ങനെയാണോ അതുപോലെ തന്നെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും. എന്നാല്‍ ഒന്നില്‍നിന്നുകൊണ്ട് തന്നെ മറ്റു ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ പുതിയ നീക്കത്തിലൂടെ കഴിയും. അതേസമയം പദ്ധതിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
    സങ്കീര്‍ണമായ പ്രക്രിയ ആയതിനാല്‍ തന്നെ നടപ്പില്‍ വരുത്താന്‍ സമയമെടുക്കും. ഈ വര്‍ഷം അവസാനത്തിലോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ പദ്ധതി വന്നേക്കും. ന്യൂയോര്‍ക്ക് ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രത്യേക താല്‍പര്യമാണ് പുതിയ നീക്കത്തിന് പിന്നില്‍.
    സ്വകാര്യതാ വിവാദത്തിന്റെ പശ്ചാതലത്തില്‍ ഫേസ്ബുക്കില്‍ നിന്ന് വരുന്ന പുതിയ നീക്കത്തെ ആകാംക്ഷയോടെ തന്നെയാണ് സൈബര്‍ രംഗത്തെ പലരും നോക്കിക്കാണുന്നത്. എന്നാല്‍ മൂന്ന് ആപ്ലിക്കേഷനും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് ഫേസ്ബുക്കിന്റെ ജോലിയെ എളുപ്പമാക്കുമെന്നാണ് വിലയിരുത്തുന്നത്. പുതിയ ഫീച്ചറുകള്‍ ഒരോന്നിനും അവതരിപ്പിക്കേണ്ടി വരില്ല എന്നാണ് ഒരു കാരണം. ഡേറ്റ പങ്കുവെക്കലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്യും. പരസ്യവരുമാനവും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

    No comments

    Post Top Ad

    Post Bottom Ad