സംസ്ഥാന ബജറ്റ്; കെഎസ്ആർടിസി വാഹനങ്ങള്‍ ഇലക്ട്രിക്ക് വാഹനങ്ങളാക്കി മാറ്റും
* പുളിക്കുന്നില്‍ ഹെലിക്കോപ്റ്റര്‍ ഇറങ്ങാവുന്ന സൗകര്യത്തോടു കൂടിയ ആശുപത്രിക്ക് 150 കോടി
*മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍, കടലാക്രമണമുള്ള തീരത്ത് നിന്ന് മാറിത്താമസിക്കുന്നവര്‍ വീടി ന് 10 ലക്ഷം രൂപ വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി.
* കേരഗ്രാമം പദ്ധതിക്ക് 43 കോടി, ലൈഫ് സയന്‍സ് പാര്‍ക്കിന് 20 കോടി, തോട്ടപ്പള്ളി സ്പില്‍വേ ആഴവും വീതിയും കൂട്ടാന്‍ 49 കോടി, ഓഖി പാക്കേജ് വിപുലീകരിക്കും, 1000 കോടി ചിലവിടും
*കണ്ണൂര്‍ എയര്‍പോര്‍ട്ടിനോടനുബന്ധിച്ച് വ്യവസായ നിക്ഷേപ പദ്ധതി
* കുരുമുളക് കൃഷിക്ക് 10 കോടി, 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ്. കൊച്ചയില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍, കണ്ണൂരില്‍ വ്യവസായ നിക്ഷേപ പദ്ധതി, മലബാര്‍ എന്ന പേരില്‍ വയനാട്ടിലെ കാപ്പി വിപണിയില്‍ എത്തിക്കും.
*സ്റ്റാര്‍ട്അപ് സംരഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ 700 കോടി രൂ
*നവകേരള നിര്‍മ്മാണത്തിന് 25 പദ്ധതികള്‍. കിഫ്ബി, റീബില്‍ഡ് പദ്ധതി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതികള്‍ സംഘടിപ്പിക്കുക.
*ബജറ്റിന്‍റെ പദ്ധതി അടങ്കല്‍ തുക 39807 കോടി രൂപ
*ദുരിതാശ്വാസ നിധിയില്‍ നിന്ന് 1131 കോടി രൂപ ചിലവാക്കി. പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി.
*വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിന് കിഫ് ബി യിൽ നിന്നും പണ o നൽകും.
*വൈദ്യുതി പ്രസരണ നഷ്ടം ഒഴിവാക്കാൻ കിഫ്ബിയിൽ നിന്ന് ആറായിരത്തി മുന്നൂറ്റി എഴുപത്തി അഞ്ച് കോടി രൂപ.
*6000 കി.മി റോഡ് അടുത്ത 5 വർഷം കൊണ്ട് നിർമ്മിക്കും.
*ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കും.
*റോഡ് നികുതിയിൽ ഇളവ് നൽകും ഇലക്ട്രിക് വാഹനങ്ങൾക്ക്.
*തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കെ എസ് ആർ ടി സി വാഹനങ്ങളും ഇലക്ട്രിക്ക് വാഹനങ്ങളാക്കി മാറ്റും.
*മുസരിസ് പദ്ധതി 20-21 കാലഘട്ട ത്തിൽ പൂർത്തീകരിക്കും.
*400 ചകിരിമില്ലുകൾ ഒരു വർഷം കൊണ്ട് സ്ഥാപിക്കും
*പ്രവാസികൾക്കായി സ്വന്തനം പദ്ധതിക്കായി ഇരുപത്തി അഞ്ച് കോടി.
*സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമായി കേരളത്തെ മാറ്റാൻ ലൈഫ് മിഷൻ ശ്രമിക്കും.
*ഭവന രഹിതർക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിന് 1203 കോടി.
*സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി.
*ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്കും പരിചരണത്തിനും അമ്പത്തിരണ്ട് കോടി രൂപ.
No comments
Post a Comment