അമിത വേഗത്തിന് നോട്ടീസ് ലഭിച്ചോ? ഉടൻ പിഴ അടച്ചില്ലെങ്കിൽ രജിസ്ട്രേഷനും ലൈസൻസും പോകും
അമിതവേഗതയിൽ പാഞ്ഞുപോയതിന് ക്യാമറയിൽ കുടുങ്ങിയതിന് നോട്ടീസ് ലഭിച്ചവർ പിഴത്തുക അടച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. ഇത്തരം വാഹനങ്ങളുടെ റജിസ്ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കാൻ ഗതാഗതവകുപ്പ് നടപടി തുടങ്ങി. അമിത വേഗതയ്ക്ക് കഴിഞ്ഞ വർഷം കുടുങ്ങിയത് 4.6 ലക്ഷം വാഹനയുടമകളാണ്. ഇതിൽ 15 % പേർ പിഴയടച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് കർക്കശ നിലപാടുമായി മുന്നോട്ടുപോകുന്നത്.
ليست هناك تعليقات
إرسال تعليق