Header Ads

  • Breaking News

    സംസ്ഥാന ബജറ്റില്‍ ജനപ്രിയ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കും, നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയുണ്ടാകും


    2019-20 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ജനപ്രിയ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. പ്രളയ സെസ് വിലക്കയറ്റത്തിനു ഇടയാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിനു പുറപ്പെടുമ്പ് ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് ആദ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വരുമാനം ഉയര്‍ത്താനുള്ള പ്രായോഗിക പരിപാടി ബജറ്റിലുണ്ടാകും.
    ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കും. നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയുണ്ടാകും. കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനു ബജറ്റ് ഊന്നല്‍ നല്‍കും. നവകേരള നിര്‍മിതിക്ക് പുതിയ പദ്ധതികള്‍ വരും. ഇവ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളായിരിക്കും. സുസ്ഥിര ധനസ്ഥിതിയിലേക്ക് കേരളം നീങ്ങുമെന്നും ധനമന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad