ചരിത്രത്തിലാദ്യമായി മണ്ഡലകാലത്ത് ശബരിമല നടയടച്ചു
ചരിത്രത്തിലാദ്യമായി മണ്ഡലകാലത്ത് ശബരിമല നടയടച്ചു. പരിഹാരക്രിയയ്ക്ക് ശേഷം തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ്; നട അടയ്ക്കാനുള്ള തീരുമാനം എടുത്തത് തന്ത്രിയും മേല്‍ശാന്തിയും തമ്മിലെ ചര്‍ച്ചയില്‍; തിരുനട അടയ്ക്കാനുള്ള തീരുമാനം എടുത്തത് യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രിയുടെ സ്ഥിരീകരണമെത്തിയതോടെ; ശബരിമലയില്‍ സര്‍വ്വത്ര പ്രതിസന്ധി; നട അടയ്ക്കല്‍ എത്രനേരത്തേക്കെന്ന് ആര്‍ക്കും വ്യക്തതയില്ല; കനകദുര്‍ഗയും ബിന്ദുവും മലചവിട്ടയില്‍ ഭക്തരില്‍ പ്രതിഷേധം ശക്തം
സന്നിധാനം; യുവതി പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ശബരിമല നട അടച്ചു. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ് തീരുമാനം എടുത്തത്. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകളും നിര്‍ത്തി. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്. ഇതോടെ ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയിലാവുകായണ്. ദര്‍ശനത്തിന് കാത്ത് നില്‍ക്കുന്ന അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം എപ്പോഴുണ്ടാകുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല.
കനക ദുര്‍ഗയും ബിന്ദുവും സോപാനത്ത് എത്തി ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് ഇത്.
No comments
Post a Comment