എം.എല്‍.എ ഷംസീറിന്റെ വീടിനുനേരെ ബോംബേറ്
കണ്ണൂര്‍:
എ എൻ ഷംസീർ എംഎൽഎയുടെ വീടിനു നേരെ ബോംബേറ്. തലശ്ശേരി മാടപപ്പീടികയിലെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു.
ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ സെക്രട്ടറി എ എൻ ഹരിദാസിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.
No comments
Post a Comment