Header Ads

  • Breaking News

    ലക്ഷ്യം ഷവോമി; സാംസങ്​ എം സീരിസ്​ പുറത്തിറങ്ങി


    ബജറ്റ്​ സ്​മാര്‍ട്ട്​ഫോണ്‍ വിപണിയിലെ ഷവോമിയുടെ ആധിപത്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ്​ എം. സീരിസ്​ സ്​മാര്‍ട്ട്​ഫോണുകള്‍ സാംസങ്​ പുറത്തിറക്കുന്നത്​. രണ്ട്​ സ്​മാര്‍ട്ട്​ ഫോണുകളാണ്​ ആദ്യഘട്ടത്തില്‍ പുറത്തിറക്കിയത്​. ഗാലക്​സി എം 10, എം 20 എന്നിവയാണ്​ പുതുതായി പുറത്തിറങ്ങിയ സ്​മാര്‍ട്ട്​ ഫോണുകള്‍.

    എം 20
    ആന്‍ഡ്രോയിഡ്​ ഒാറിയോ 8.1 അടിസ്ഥാനമാക്കിയുള്ള ഫോണാണ്​ ഗാലക്​സി എം 20. 6.3 ഇഞ്ച്​ ഫുള്‍ എച്ച്‌​.ഡി പ്ലസ്​ ഡിസ്​പ്ലേ, എക്​സിനോസ്​ 7904 എസ്​.ഒ.സി പ്രൊസസര്‍, 3 ജി.ബി, 4 ജി.ബി റാം എന്നിവയാണ്​ ഫോണി​​​െന്‍റ പ്രധാന പ്രത്യേകതകള്‍. 13,5 മെഗാപിക്​സലി​​​െന്‍റ ഇരട്ട പിന്‍കാമറകളാണ്​ ​ നല്‍കിയിരിക്കുന്നത്​.

    എട്ട്​ മെഗാപിക്​സലി​േന്‍റതാണ്​ മുന്‍ കാമറ. 32 ജി.ബി, 64 ജി.ബി സ്​റ്റോറേജ്​ ഒാപ്​ഷനുകളില്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാവും. മെമ്മറി കാര്‍ഡ്​ ഉപയോഗിച്ച്‌​ സ്​റ്റോറേജ് വര്‍ധിപ്പിക്കാം.​ 5,000 എം.എ.എച്ചാണ്​ ബാറ്ററി. ഫാസ്​റ്റ്​ ചാര്‍ജിങ്​ സംവിധാനത്തെയും ഫോണ്‍ പിന്തുണക്കും.

    എം.10

    ഒാറിയോ അടിസ്ഥാനമാക്കിയാണ്​ സാംസങ്​ എം. 10​​​െന്‍റയും പ്രവര്‍ത്തനം. 6.2 ഇഞ്ച്​ എച്ച്‌​.ഡി പ്ലസ്​ ഡിസ്​പ്ലേ, എക്​സിനോസ്​ ​പ്രൊസസര്‍, 2 ജി.ബി, 3 ജി.ബി റാം, എന്നിവയെല്ലാമാണ്​ പ്രധാന സവിശേഷതകള്‍. 13,5 മെഗാപിക്​സലുകളുടെ ഇരട്ട പിന്‍കാമറകള്‍ 5 മെഗാപിക്​സലി​​​െന്‍റ മുന്‍ കാമറ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകള്‍.

    എം 10​​​​െന്‍റ രണ്ട്​ ജി.ബി റാം 16 ജി.ബി മെമ്മറി വേരിയന്‍റിന്​ 7,990 രൂപയും 3 ജി.ബി റാം 32 ജി.ബി സ്​റ്റോറേജിന്​ 8,990 രൂപയുമാണ്​ വില. എം 20​യു​ടെ 3 ജി.ബി റാം 32 ജി.ബി സ്​റ്റോറേജിന്​ 10,990 രൂപയും 4 ജി.ബി റാം 64 ജി.ബി സ്​റ്റോറേജിന്​ 12,990 രൂപയുമായിരിക്കും​ വില. ഫെബ്രുവരി അഞ്ച്​ മുതല്‍ പുതിയ ഫോണി​​​െന്‍റ വില്‍പന ആരംഭിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad