Header Ads

  • Breaking News

    കൈകോർക്കാം ആലപ്പാടിനായി....



    ആലപ്പാട്‌ :
    കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ നീണ്ടകരക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കും ഇടയിൽ നേർത്ത പാടപോലെ നീണ്ടുകിടക്കുന്ന ഒരു ഭൂപ്രാദേശം ആണ് ആലപ്പാട്... സ്വാഭാവികമായും കടലിനും കായലിനും ഇടയിൽ രൂപംകൊള്ളുന്ന  ഇത്തരം ജൈവഭിത്തികൾക്ക് ഭൂമിശാസ്ത്രപരമായുള്ള പ്രാധാന്യമേറും.,  ആലപ്പാടിന്റെ ഘനനത്തിന്റെ ചരിത്രം ഏകദേശം 1906-ൽ ആണ് തുടങ്ങുന്നത്... 1906-ൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതിചെയ്ത കയർ ഉത്പന്നങ്ങളുടെ ഒരു പ്രദർശനം ജർമനിയിൽ വച്ച് സംഘടിപ്പിക്കപ്പെട്ടപ്പോൾ ആ കൂട്ടത്തിൽ ആലപ്പാടു നിന്നുള്ളവയും ഉൾപ്പെട്ടത് യാദൃശ്ചികമായിരുന്നു. പക്ഷെ ആലപ്പാട്ടു നിന്നും എത്തിച്ചേർക്കപ്പെട്ട ഉത്പന്നങ്ങളിൽ പറ്റിപിടിച്ചിരുന്ന പ്രേത്യേക തരം മണലിന്റെ സാന്നിധ്യം സായിപ്പിനു വേഗം മനസ്സിലായി, അങ്ങിനെ ഏകദേശം 1910-ഓട്കൂടെ  ഹർഷംബാർഗ് എന്ന ജെർമൻ ഉദ്യോഗസ്ഥൻ ഇന്ത്യയിൽ എത്തുകയും ആദ്യത്തെ ഘനന കേന്ദ്രം മണവാളകുറിച്ചിയിൽ ആരംഭിക്കുകയും ചെയ്തു. അങ്ങനെ അതുവരെ ആർക്കും വേണ്ടാതെ കിടന്നിരുന്ന നമ്മുടെ കരിമണലിനു പിന്നീട് ആവശ്യക്കാർ വന്നു ക്യു നിൽക്കുന്നതാണ് കണ്ടത്, കരമാർഗവും കടൽ മാർഗവും ഇവിടത്തെ കരിമണൽ പല നാടുകളിലും എത്തിച്ചേർന്നു...
    കാർഷിക സമ്പത്തുകൊണ്ടും മത്സ്യ സമ്പത്തുകൊണ്ടും മറ്റു പ്രകൃതി വിഭവങ്ങൾകൊണ്ടും സമ്പന്നമായിരുന്ന ഒരു നാടിന്റെ തകർച്ച അവിടെ തുടങ്ങിയിരുന്നു., ഖനനം തുടങ്ങി വർഷങ്ങൾ ഒരുപാടു കഴിഞ്ഞിട്ടായിരുന്നു കരിമണലിൽ നിന്നുമുള്ള ഈ ലാഭക്കണക്കിലേക്ക് നമ്മുടെ ഭരണകൂടം എത്തിച്ചേരുന്നത്... അപ്പോഴേക്കും 100 ചതുരശ്ര കി.മീ.നു മുകളിൽ ഉണ്ടായിരുന്നെന്നു പറയപ്പെട്ടിരുന്ന ആലപ്പാടിലെ ഭൂമി ഏകദേശം 89.5 ച.കി.മീ.യായി മാറപ്പെട്ടിരുന്നു... അങ്ങിനെ ഏകദേശം 1965-ഓട്കൂടി IRE (ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്) ഇവിടെ ഖനനം ആരംഭിച്ചു... അതിനും വർഷങ്ങൾക്ക് മുൻപ് ഏകദേശം 1962 സെപ്റ്റംബർ 22 ന് Dr. വിക്രംസാരഭായ്, H.J ഭാഭ, Dr. A.P.J അബ്ദുൽകലാംആസാദ്‌ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഇവിടം സന്ദർശിക്കുകയും തുടർന്ന് തിരുവനന്തപുരത്തു വച്ചു നടത്തിയ പത്ര സമ്മേളനത്തിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിർമിക്കാൻ ഏറ്റവും അനുയോജ്യമായ വിശാലമായ ഭൂപ്രദേശമാണ്  ആലപ്പാട് വെള്ളനാംതുരുത്തെന്നു പ്രസ്താവിക്കുകയും ചെയ്തത് ആലപ്പാടിന്റെ ചരിത്രം... 1911-മുതൽ ഖനനം ചെയ്തു തുടങ്ങിയതല്ലേ ഇത്ര കാലമില്ലാത്ത എതിർപ്പ് ഇപ്പൊ എന്താ എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം, 1911 മുതൽ ഖനനം തുടങ്ങിയെങ്കിലും അന്ന് ഇവിടെ ഉയർന്നു നിന്നിരുന്ന കരിമണൽ കുന്നുകളുടെ ചുവട്ടിൽ നിന്നും മാൻപവർ മാത്രം ഉപയോഗിച്ച് കോരിയെടുത്തു കൊണ്ടുപോകുന്ന അൽപാല്പമായുള്ള കരിമണൽ കൊണ്ട് ഭാവി തലമുറക്കു വരാൻ പോകുന്ന വിപത്തിനെ കുറിച്ച് തിരിച്ചറിയാനുള്ള സാമൂഹ്യ വിദ്യാഭ്യാസത്തിന്റെ കുറവ് അവർക്കുണ്ടായിരുന്നു, കൂടാതെ വെറും മാൻപവർ മാത്രം ഖനനത്തിനു ഉപയോഗിച്ചിരുന്നതിനാൽ നഷ്ടപ്പെട്ടുപോകുന്ന മണലിന്റെ അളവ് വളരെ കുറവായിരുന്നതിനാലും ആളുകളുടെ പ്രതികരണം അക്കാലങ്ങളിൽ കുറവായിരുന്നു...
    പിന്നീട് വർഷങ്ങൾക്കിപ്പുറം IRE യുടെ കൂടെ മാൻപവർ മാറി മെഷീനുകൾ വന്നു ഖനനത്തിന്റെ അളവ് വല്ലാതെ മാറിമറഞ്ഞു... പതിയെ ആലപ്പാടിലെ ഖനനം അവിടത്തെ ആളുകളുടെ പ്രധാന തൊഴിൽ മാർഗമായ മത്സ്യബന്ധനത്തിന് (കമ്പവല, ചെറുവളളങ്ങൾ) തടസ്സമായപ്പോൾ പല തരത്തിലുള്ള സമരങ്ങൾ ഉയർന്നുവന്നുവെങ്കിലും രാഷ്ട്രീയപരമായും പണം വാരിയെറിഞ്ഞും കമ്പനി അവിടെ ലാഭം കൊയ്തു... സായിപ്പ് പണ്ടേ ഖനനം നിർത്തി പോയിരുന്നെങ്കിലും സായിപ്പ് ഇന്ത്യയിൽ കൊണ്ടുവന്ന ഭിന്നിപ്പിച്ചു ഭരിക്കൽ കമ്പനി ഇവിടത്തെ ആളുകളുടെ ഇടയിൽ പ്രയോഗിച്ചു തുടങ്ങിയപ്പോൾ എല്ലാ സമരവും മുളയിലേ നുള്ളപ്പെട്ടു. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കുറവ് നിലനിന്നിരുന്ന സ്ഥലത്തെ ആളുകളെ പറ്റിക്കാൻ കരിമണൽ നമ്മുടെ രാജ്യത്തിന്റെ യുദ്ധ ആവശ്യത്തിനുളളതാണെന്നുവരെ അവരുടെ ഇടയിൽ ഒരു ഘട്ടത്തിൽ പറഞ്ഞു പരത്തി., അപ്പോഴും ഇവിടുന്നു ഖനനം ചെയ്തെടുക്കുന്ന കരിമണൽ വിദേശങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടുകൊണ്ടേയിരുന്നു...
    തുടർന്ന് എപ്പോഴോ KMML (കേരള മിനറൽസ് ആൻഡ് എർത്ത് മെറ്റൽസ്) കമ്പനി കൂടെ ഖനനം ചെയ്തു തുടങ്ങിയപ്പോൾ ആലപ്പാടിന്റെ അവസ്ഥ കൂടുതൽ ദുരിതപൂർണമായി... അങ്ങിനെ 1965-ലെ ലിത്തോമാപ്പു പ്രകാരം 89.5 ച.കി.മീ. ഉണ്ടായിരുന്ന ആലപ്പാട് ഇന്ന് കേവലം 7.6 ച.കി.മീ. ആയി മാറിയിരിക്കുന്നു... ഇന്നും ദിനംപ്രതി 100 കണക്കിന് കണ്ടെയ്നർ ലോറി മണലാണ് ഇവിടെ നിന്നും കയറ്റി അയക്കപ്പെട്ടുകൊണ്ടിരിക്കുന്നതു... ഒരുപക്ഷെ 1965-മുതൽ ഖനനം ചെയ്തു വേർതിരിച്ചെടുത്ത വേസ്റ്റ് മണൽ ഉപയോഗിച്ച് ഇവിടെ റിപ്ലാന്റെഷൻ നടത്തിയിരുന്നുവെങ്കിൽ ആലപ്പാട് ഒരു പക്ഷെ ഇങ്ങനെ ആവില്ലായിരുന്നു... ഇന്നത്തെ ആലപ്പാട്ടിലെ മിക്കവാറും മധ്യവയസ്സായ എല്ലാവരുടെയും ഓർമകളിൽ ഉള്ളത് കുട്ടികാലത്ത് അവർ കണ്ടിരുന്ന കണ്ണെത്താ ദൂരത്തുള്ള കടലാണ് പക്ഷെ ഇന്നാ കടൽ  അവരുടെ ഒരു കാലടി അകലെ വരെ അടുത്തെത്തിയിരിക്കുന്നു..


    കടപ്പാട് : ആലപ്പാട് നിവാസികൾ



    No comments

    Post Top Ad

    Post Bottom Ad