Header Ads

  • Breaking News

    പിക് അപ്പിൽ കോണ്‍ക്രീറ്റ് സ്ലാബ് വീണ് രണ്ടുപേര്‍ക്ക് പരിക്ക്

    പയ്യന്നൂര്‍:
    വാഹനത്തില്‍ കൊണ്ടുവന്ന കോണ്‍ക്രീറ്റ് സ്ലാബ് ഇറക്കുന്നതിനിടയില്‍ സ്ലാബ് തെന്നിവീണ് രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്ക്.
    കാങ്കോല്‍ വടശ്ശേരി മണലിലെ സുജാത(45),വനജ(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വനജയെ പയ്യന്നൂരിലെ ആശുപത്രിയിലും
    ഗുരുതരമായി പരിക്കേറ്റ സുജാതയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്കും വിധേയമാക്കി.

     ഇന്നലെ ഉച്ചയോടെ ഏഴിമല നീലേരിച്ചിലിന് സമീപമാണ് അപകടം. കാങ്കോലിലെ കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മ്മിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ് അപകടത്തില്‍പെട്ടത്.

    രാമന്തളിയിലെ തൊഴിലുറപ്പ് പദ്ധതിയുടെ ആവശ്യത്തിനായി കാങ്കോലില്‍നിന്നും കൊണ്ടുവന്ന സ്ലാബുകള്‍ ഇറക്കുന്നതിനിടയിലാണ് സ്ലാബ് വാഹനത്തില്‍നിന്നും തെന്നി വീണ് അപകടമുണ്ടായത്.

    No comments

    Post Top Ad

    Post Bottom Ad