എച്ച്1എന്‍1; കാസര്‍കോട് ജാഗ്രതാ നിര്‍ദേശം
കാസര്‍കോട് പെരിയ നവോദയ സ്‌കൂളിലെ കൂടുതല്‍ കുട്ടികള്‍ എച്ച്1എന്‍1 ബാധയ്ക്ക് ചികിത്സതേടിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കാസര്‍കോട് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. കാഞ്ഞങ്ങാട് വെച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം ചേരുന്നുണ്ട്.
അതേ സമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. വിഷയത്തില്‍ ആശങ്കയുടെ സാഹചര്യമില്ല. പക്ഷെ ജാഗ്രത വേണമെന്നും ആവശ്യമായ ഇടപെടലുകള്‍ ആരോഗ്യവകുപ്പ് നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
എച്ച്1 എന്‍1 ബാധയെ തുടര്‍ന്ന് സ്‌ക്കൂളിലെ കൂടുതല്‍ കുട്ടികളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
80 കുട്ടികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.സ്‌കൂളിലെ കുട്ടികള്‍ക്ക് രണ്ട് ദിവസം മുമ്പാണ് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചത്. അഞ്ച് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 67 കുട്ടികളെ രോഗലക്ഷണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
37 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകരിലേക്കും മറ്റ് ജീവനക്കാരിലേക്കും പനി പടരുമോ എന്ന ആശങ്കയും സ്‌ക്കൂള്‍ അധികൃതര്‍ക്കുണ്ട്.
നി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടികളുടെ രക്തസാമ്പിളുകള്‍ സംശയത്തെത്തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ച് പരിശോധിപ്പിച്ചിരുന്നു. ഇതില്‍ അഞ്ചെണ്ണം എച്ച്1എന്‍1 പോസിറ്റീവായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് രോഗലക്ഷണങ്ങള്‍ കണ്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.520 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഭൂരിഭാഗം കുട്ടികളും അധ്യാപകരും സ്‌കൂളിന്റെ ഹോസ്റ്റലില്‍ത്തന്നെ താമസിച്ചാണ് പഠിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. അതേസമയം, എച്ച്1എന്‍1 ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment