Header Ads

  • Breaking News

    12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ ,ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു.


    പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി എംപി. പുല്‍വാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ പ്രതികാരമാണ് ഈ തിരിച്ചടി. ഇന്ത്യന്‍ സൈന്യത്തിന് നേർക്ക് ആക്രമണമുണ്ടായി  12 ദിവസങ്ങൾക്ക് ശേഷം 12 മിറാഷ് വിമാനങ്ങൾ പാകിസ്ഥാന്‍ മണ്ണിലെ ഭീകരര്‍ക്ക് മറുപടി നൽകിയെന്ന് സുരേഷ് ഗോപി പറഞ്ഞു.
    പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ..ധീരന്മാരായ ജവാന്മാരുടെ ജീവത്യാ​ഗത്തിന് പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്.

    ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.’– സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

    ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അതിർത്തിക്ക് അപ്പുറത്തെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയത്. 
    ബലാകോട്ട്, മുസഫറബാദ്, ചകോതി എന്നിവടങ്ങളിലെ ഭീകരക്യാമ്പുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. 21 മിനുട്ടോളം ആക്രമണം നീണ്ടുനിന്നു. ആക്രമണം നടത്തിയശേഷം ഇന്ത്യൻ പോർ വിമാനങ്ങൾ രാജ്യത്ത് സുരക്ഷിതമായി തിരിച്ചെത്തി. ഓപ്പറേഷൻ പൂർ വിജയമായിരുന്നുവെന്ന് വ്യോമസേനയും അറിയിച്ചു.

    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

    No comments

    Post Top Ad

    Post Bottom Ad