റെയില്‍വേയില്‍ വിവിധ തസ്തികകളില്‍ 1,30,000 ഒഴിവുകള്‍. അതായത്, നോണ്‍ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി, പാരാമെഡിക്കല്‍ സ്റ്റാഫ്, മിനിസ്റ്റീരിയല്‍ ആന്‍ഡ് ഐസൊലേറ്റഡ് കാറ്റഗറി, ലെവല്‍ ഒന്ന് തസ്തികകളിലായിട്ടാണ് ഒഴിവുകള്‍ കണക്കാക്കിയിരിക്കുന്നത്..ലെവല്‍ ഒന്ന് തസ്തികയില്‍ ഒരു ലക്ഷവും മറ്റുവിഭാഗങ്ങളില്‍ 30,000 ഒഴിവാണുള്ളത്. മാത്രമല്ല, നോണ്‍ ടെക്‌നിക്കല്‍ പോപുലര്‍ കാറ്റഗറിയില്‍ ജൂനിയര്‍ ക്ലര്‍ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്‌സ് ക്ലര്‍ക് കം ടൈപ്പിസ്റ്റ്, ട്രെയിന്‍സ് ക്ലര്‍ക്, കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്‌സ് ഗാര്‍ഡ്, സീനിയര്‍ കെമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്, സീനിയര്‍ ക്ലര്‍ക് കം ടൈപിസ്റ്റ്, ജൂനിയര്‍ അക്കൗണ്ട് അസി. കം ടൈപിസ്റ്റ്, കൊമേഴ്‌സ്യല്‍ അപ്രന്റിസ്, സ്റ്റേഷന്‍ മാസ്റ്റര്‍ എ്ന്നീ തസ്തികകളിലാണ് ഒഴിവ്.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 28-ന് തുടങ്ങും..കൂടാതെ, പാരാമെഡിക്കല്‍ വിഭാഗത്തില്‍ സ്റ്റാഫ് നേഴ്‌സ്, ഹെല്‍ത്ത് ആന്‍ഡ് മലേറിയ ഇന്‍സ്പക്ടര്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ലാബ് സൂപ്രണ്ടന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.. മാര്‍ച്ച് നാലിന് രജിസ്‌ട്രേഷന്‍ തുടങ്ങും. മിനിസ്റ്റീരിയല്‍ ആന്‍ഡ് ഐസോലേറ്റഡ് കാറ്റഗറിയില്‍ സ്റ്റെനോഗ്രാഫര്‍, ചീഫ് ലോ അസി., ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍(ഹിന്ദി) തുടങ്ങിയ തസ്തികകളില്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് എട്ടിന് തുടങ്ങും..മാത്രമല്ല, ലെവല്‍ ഒന്ന് തസ്തികയില്‍ ട്രാക്ക് മെയിന്റൈനര്‍ ഗ്രേഡ് നാല്, ഹെല്‍പ്പര്‍/ അസിസ്റ്റന്റ് (ടെക്‌നിക്കല്‍), അസി. പോയിന്റ്‌സ്മാന്‍, മറ്റു ഡിപ്പാര്‍ട്‌മെന്റുകളിലെ തസ്തികകള്‍ എന്നിവയില്‍ മാര്‍ച്ച് 12-നാണ് രജിസ്‌ട്രേഷന്‍ തുടങ്ങുക.. ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി വിജ്ഞാപനത്തില്‍. 2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കൂടാതെ, യോഗ്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചാലേ അപേക്ഷിക്കാവൂ. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെയും റിക്രൂട്ട്‌മെന്റ് കൗണ്‍സിലിന്റെയും വെബ്‌സൈറ്റില്‍ വിജ്ഞാപനം ലഭിക്കും..വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https://ift.tt/1wDOsAV ,www.rrbchennai.gov.in .x
No comments
Post a Comment