Header Ads

  • Breaking News

    തീരദേശ പൊലീസ് സേനയിലേക്ക് 180 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പേർ


    ഓഖി ദുരന്ത ബാധിതരുടെ ആശ്രിതരടക്കമുള്ളവർക്ക് തീരദേശ പൊലീസ് സേനയിൽ നിയമനം. തീരദേശ പൊലീസ് സേനയിൽ കോസ്റ്റൽ വാർഡന്മാരായാണ് നിയമനം നൽകിയിരിക്കുന്നത്. പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 180 പേർക്ക് നിയമന ഉത്തരവ് മുഖ്യമന്ത്രി ഇന്ന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
    കടലിലെ രക്ഷാ പ്രവർത്തനത്തിനടക്കം ഇവരെ നിയോഗിക്കും. നിയമനം ലഭിച്ചവർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ്. തൃശൂർ പൊലീസ് അക്കാദമിയിൽ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവർ സേനയിൽ പ്രവർത്തനം തുടങ്ങുക.
    പോസ്റ്റിന്റെ പൂർണ്ണ രൂപം :
    ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെടുന്നു. തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്‍ഡന്മാരായി നിയമനം നല്‍കുമെന്ന വാഗ്ദാനമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേര്‍ക്ക് നിയമന ഉത്തരവ് ഇന്ന് കൈമാറും.
    ഓഖി ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്കടക്കമുള്ളവര്‍ക്കാണ് തീരദേശ സേനയില്‍ നിയമനം നല്‍കുന്നത്. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനടക്കം ഇവരെ നിയോഗിക്കും. നിയമനം ലഭിച്ചവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവര്‍ സേനയില്‍ പ്രവര്‍ത്തനം തുടങ്ങുക.

    No comments

    Post Top Ad

    Post Bottom Ad