കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ 2 മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും
മട്ടന്നൂര്‍:
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ രണ്ടു മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും.ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. ഏപ്രില്‍ ആദ്യവാരത്തോടെ ഡ്യൂട്ടിഫ്രീ ഷോപ്പുകളും ഫുഡ് കോര്‍ട്ടുകളും തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവള കമ്ബനിക്ക് നോണ്‍ എയ്‌റോ വിഭാഗത്തില്‍ നിന്നുള്ള പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍.
സ്വകാര്യ ഏജന്‍സികളുമായി ചേര്‍ന്നാണ് കിയാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ നടത്തുക.
നിലവില്‍ വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഏതാനും കഫ്റ്റീരിയകള്‍ മാത്രമാണ് ആശ്രയം. ബഹിര്‍ഗമന ഹാളിന് പുറത്തുള്ള രണ്ട് കഫ്റ്റീരിയകള്‍ക്ക് പുറമേ അറൈവല്‍ ഏരിയയില്‍ പുതിയ കഫ്റ്റീരിയകള്‍ തുറന്നിട്ടുണ്ട്. ടെര്‍മിനല്‍ കെട്ടിടത്തിന് പുറത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റാഫ് കാന്റീനുമുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഫുഡ്‌കോര്‍ട്ടുകളുമില്ലാത്തതില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അതൃപ്തിയുണ്ട്. ലോകോത്തര ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ ഡ്യൂട്ടി ഫ്രീയായി ലഭ്യമാകുമെന്നതാണ് ഇവയുടെ പ്രത്യേകത.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൂടി സര്‍വ്വീസ് തുടങ്ങിയതോടെ വിമാനത്താവളം വഴി യാത്രചെയ്യുന്നവരില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജനവരി ഒമ്ബതു മുതല്‍ ഫെബ്രുവരി ഒമ്ബതു വരെ 1,02,480 പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്രചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ആദ്യമാസം യാത്രക്കാരുടെ എണ്ണം 42,667 മാത്രമായിരുന്നു.
ഈ മാസം അവസാനത്തോടെ ഗോ എയര്‍, ഇന്‍ഡിഗോ കമ്ബനികളുടെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കൂടി തുടങ്ങും. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമസസൗകര്യങ്ങളുടെ അപര്യാപ്തതയാണ് വിമാനക്കമ്ബനികളും അന്താരാഷ്ട്ര യാത്രക്കാരും നേരിടുന്ന പ്രധാനപ്രശ്‌നം.

No comments
Post a Comment