Header Ads

  • Breaking News

    2019ലെ ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു


    2019ലെ ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു.  ഡോള്‍ബി തീയറ്ററിലാണ് ചടങ്ങ്  91-ാം മത്  അക്കാദമി അവാര്‍ഡുകളാണ് പ്രഖ്യാപിക്കുന്നത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ഓസ്‌കര്‍ വേദിയില്‍ ആദ്യം പ്രഖ്യാപിച്ചത്. റജീന കിംഗ് ആണ് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്. ‘ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റജീന അവാര്‍ഡ് സ്വന്തമാക്കിയത്.  ഗ്രീന്‍ ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി.
    ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍) വിഭാഗത്തില്‍ ‘ഫ്രീ സോളോ’ ആണ് പുരസ്‌കാരം നേടിയത്. അമേരിക്കന്‍ ഡോക്യുമെന്ററിയാണ് ഫ്രീ സോളോ. മികച്ച ചമയം, കേശാലങ്കാര പുരസ്‌കാരം വൈസ് എന്ന ചിത്രം നേടി.
    അതേസമയം ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ‘ബൊഹീമിയന്‍ റാപ്സഡി’യും റ്യാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രം ‘ബ്ലാക്ക് പാന്തറും’ ഒസ്‌കറില്‍ നേട്ടം കൊയ്തു.
    മികച്ച വസ്ത്രാലങ്കാരത്തിനും പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ ബ്ലാക്ക് പാന്തര്‍ സ്വന്തമാക്കി. സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ്, എഡിറ്റിംഗ് പുരസ്‌കാരങ്ങള്‍ ബൊഹീമിയന്‍ റാപ്സഡി നേടി. മികച്ച ക്യാമറ റോമ.
    2019-ലെ ഒസ്‌കര്‍ പുരസ്‌കാരങ്ങളും ചിത്രങ്ങളും ചുവടെ
    സഹനടി- റെജിന കിംഗ് (ഈഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടാക്ക്)
    ഡോക്യുമെന്ററി ഫീച്ചര്‍- ഫ്രീ സോളോ
    മേക്കപ്പ് ആന്റ് ഹെയര്‍ സ്‌റ്റൈലിംഗ്- വൈസ്
    വസ്ത്രാലങ്കാരം- ബ്ലാക്ക് പാന്തര്‍
    പ്രൊഡക്ഷന്‍ ഡിസൈന്‍- ബ്ലാക്ക് പാന്തര്‍
    സിനിമാറ്റോഗ്രഫി- റോമ (അല്‍ഫോന്‍സോ ക്വറോണ്‍)
    വിഷ്വല്‍ എഫക്ട്സ്- ഫസ്റ്റ് മാന്‍
    അനിമേറ്റഡ് ഫീച്ചര്‍- സ്പൈഡര്‍-മാര്‍: ഇന്‍ടു ദി സ്പൈഡര്‍-വേഴ്സ്
    അനിമേറ്റഡ് ഷോര്‍ട്ട്- ബാവൊ
    ഡോക്യുമെന്ററി ഷോര്‍ട്ട്- പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്
    സൗണ്ട് എഡിറ്റിംഗ്- ബൊഹീമിയന്‍ റാപ്സഡി
    സൗണ്ട് മിക്സിംഗ്- ബൊഹീമിയന്‍ റാപ്സഡി
    വിദേശഭാഷാ ചിത്രം- റോമ (മെക്സിക്കോ)
    എഡിറ്റിംഗ്- ബൊഹീമിയന്‍ റാപ്സഡി
    സഹനടന്‍- മഹെര്‍ഷാല അലി (ഗ്രീന്‍ ബുക്ക്).


    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad