ഷവോമിയും അവതരിപ്പിച്ചു 5ജി ഫോണ്‍; വില..???
എംഐയുടെ മിക്സ് 3 5ജി- സ്മാര്‍ട്ഫോണിന് പ്രഖ്യാപിച്ചിരിക്കുന്ന വില 599 യൂറോ എകദേശം 48,258 രൂപയാണ്.
ശനിയാഴ്ച ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയും തങ്ങളുടെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ പ്രഖ്യാപിച്ചിരുന്നു. സാംസങ് ആണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് ദിവസങ്ങള്‍ക്ക് മുന്‍പേ 5ജി സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചത്. ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനിയായ വാവേയും ഞായറാഴ്ച 5ജി സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കും.
യൂറോപ്യന്‍ ടെലികോം ഓപ്പറേറ്റര്‍ ഓറഞ്ചുമായി സഹകരിച്ച് എംഐ മിക്സ് 3 ഫോണ്‍ ഉപയോഗിച്ച് 5ജി വീഡിയോ കോള്‍ എങ്ങനെയായിരിക്കുമെന്നും ഷാവോമി വേദിയില്‍ പ്രദര്‍ശിപ്പിച്ചു. മാഗ്‌നറ്റിക് സ്ലൈഡര്‍, സെറാമിക് ബോഡി, 12 മെഗാപിക്സല്‍ ലെന്‍സുകളടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ, 24 എംപി, രണ്ട് എംപി ലെന്‍സുകളടങ്ങുന്ന സെല്‍ഫി ക്യാമറ, 3800 എംഎഎച്ച് ബാറ്ററി എന്നിവ പുതിയ 5ജി ഫോണിലും ഉണ്ടാവും.
ക്വാല്‍കോമിന്‍റെ സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസര്‍, എഎക്സ്50 5ജി മോഡം എന്നിവയാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് ഷാവോമി വ്യക്തമാക്കി. ഈ വര്‍ഷം മെയ് മാസത്തോടെ ഫോണ്‍ വിപണിയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
🛑🖥 🄴🅉🄷🄾🄼🄴 🄻🄸🅅🄴 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment