Header Ads

  • Breaking News

    സംസ്ഥാനത്തെ 52 ലക്ഷത്തോളം പേര്‍ക്ക് അഞ്ചുമാസത്തെ പെന്‍ഷന്‍ അടുത്തമാസം നല്‍കും; 51,71312 പേര്‍ക്കായി വിതരണം ചെയ്യുന്നത് 2974.13 കോടിരൂപ


    തിരുവനന്തപുരം: 
    സംസ്ഥാനത്തെ 52 ലക്ഷത്തോളം പേര്‍ക്ക് അഞ്ചുമാസത്തെ പെന്‍ഷന്‍ അടുത്തമാസം. വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍, കര്‍ഷകത്തൊഴിലാളികള്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, വിവിധ അസംഘടിത തൊഴില്‍മേഖലയിലെ അവശ തൊഴിലാളികള്‍ തുടങ്ങി 51,71312 പേര്‍ക്ക് 2974.13 കോടിരൂപ വിതരണം ചെയ്യും.
    ഡിസംബര്‍മുതല്‍ അഞ്ചുമാസത്തെ പെന്‍ഷനായ 5600 രൂപയാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. ഇത്തവണ ബജറ്റിലൂടെ വര്‍ധിപ്പിച്ച പെന്‍ഷനും ഏപ്രിലിലെ പെന്‍ഷന്‍ 1200 രൂപ മുന്‍കൂറായും ഇതിനൊപ്പമുണ്ട്.
    45,20826 പേര്‍ക്ക് 2630.28 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍. മാര്‍ച്ച് 25 മുതല്‍ വിതരണം തുടങ്ങും. 21,82172 പേര്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നേരിട്ടും 23,38654 പേര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും പെന്‍ഷന്‍ ലഭിക്കും. 1351.78 കോടിരൂപ ബാങ്കുവഴിയും 1278.51 കോടിരൂപ സഹകരണ സംഘങ്ങള്‍വഴി നേരിട്ടും വിതരണം ചെയ്യും.
    18 തൊഴില്‍ വിഭാഗത്തിലായി 6,50486 പേര്‍ക്കാണ് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിക്കുക. ഇവര്‍ക്ക് ഏപ്രില്‍ ആദ്യവാരം തുക വിതരണം ചെയ്യും. 10 ദിവസത്തിനകം എല്ലാവര്‍ക്കും പെന്‍ഷനെത്തിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
    343.85 കോടിരൂപയാണ് ഇതിന് അനുവദിച്ചത്. സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിന് ഓരോ ഗുണഭോക്താവിനും തുക എത്തിക്കാന്‍, സംഘത്തിന് 50 രൂപവീതം പ്രതിഫലമുണ്ട്.
    കഴിഞ്ഞ ആഗസ്ത് മുതല്‍ നവംബര്‍ വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്തതിലെ പ്രതിഫലമായ 9.77 കോടിരൂപയും അനുവദിച്ചു. നിലവില്‍ ഏതെങ്കിലും സാമൂഹ്യസുരക്ഷാ പെന്‍ഷനോ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനോ ലഭിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് വികലാംഗ പെന്‍ഷന്‍ 600 രൂപനിരക്കിലും ലഭിക്കാന്‍ അര്‍ഹതയുണ്ട്.
    ഇതിനുള്ള സര്‍ക്കാര്‍ ഉത്തരവായി. വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 600 രൂപ നിരക്കില്‍ സാമൂഹ്യസുരക്ഷ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുകാട്ടി നേരത്തെ ഉത്തരവിറക്കിയിരുന്നു.
    പ്രതിവര്‍ഷം 14,400 രൂപ
    സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ സംസ്ഥാന സര്‍ക്കാര്‍. ബജറ്റില്‍ രണ്ടുതവണയായി തുക വര്‍ധിപ്പതോടെ പ്രതിമാസം 1200 രൂപയാണ് ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. ഇതിലൂടെ ഒരുവര്‍ഷം 14,400 രൂപ കിട്ടും. ഈ സ്ഥാനത്താണ്, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വര്‍ഷം 6000 രൂപ നല്‍കും എന്ന പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍ വരുന്നത്.


    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖

    🅔🅛 ഫേസ്ബുക്ക് പേജ്


    🅔🅛 യൂട്യൂബ് ചാനൽ


    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

    No comments

    Post Top Ad

    Post Bottom Ad