ഓൺലൈൻ ലോട്ടറി ചൂതാട്ടം തളിപ്പറമ്പിൽ ലോഡ്ജുടമ പോലീസ് പിടിയിൽ.
തളിപ്പറമ്പ്:
തളിപ്പറമ്പ് ഹൈവേയിലെ ഇഖ്ബാൽ ടൂറിസ്റ്റ് ഹോം പാർട്ട്ണർ ആടിക്കുംപാറ കെ.എം.വില്ലയിൽ എം.കെ.നാസർ (49) നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി പി.കെ.സുധാകരന്റെ നേതൃത്വത്തിൽ ഇന്നലെെെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. എല്ലാ ദിവസവും നറുക്കെടുക്കുന്ന കേരളാ ലോട്ടറിയുടെ അവസാനത്തെ മൂന്നക്കം നേരത്തെ പ്രവചിക്കുന്നവർക്കാണ് സമ്മാനം. ആയിരക്കണക്കിനാളുകൾ ഓൺ ലൈൻ വഴിയുള്ള ഈ ചൂതാട്ടത്തിൽ പങ്കെടുക്കുന്നുണ്ട്.

ശരിയായ പ്രവചനം നടത്തിയവർക്ക് എടുത്ത ടിക്കറ്റ് തുകയുടെ ഇരട്ടിയും രണ്ടിരട്ടിക്കും വരെ തിരിച്ചു കിട്ടും. കേരള ലോട്ടറി നറുക്കെടുപ്പിന്റെ അരമണിക്കൂർ മുമ്പ് വരെ ലോട്ടറി ചൂതാട്ടത്തിൽ പങ്കെടുക്കാം. 10 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ലോബിക്ക് നൂറുകണക്കിന് ഏജന്റ് മാരും സബ് ഏജന്റുമാരുമുണ്ട്. തളിപ്പറമ്പിൽ ഈ ലോബിയുടെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ നാസർ.ഇയാൾ സ്മാർട്ട് ഫോൺ വഴിയാണ് ചൂതാട്ടം നടത്തുന്നത്.
നേരത്തെയും ഓൺലൈൻ ലോട്ടറി തട്ടിപ്പിൽ ഇയാൾ അറസ്റ്റിലായിരുന്നു. നിത്യേന ലക്ഷക്കണക്കിന് രൂപയാണ് ഓൺലൈൻ ചൂതാട്ടത്തിലൂടെ നഷ്ടമാവുന്നത്.സർക്കാറിനും ലക്ഷങ്ങളുടെ നഷ്ട്ടമാണ് സംഭവിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇടക്ക് ഉൾവലിഞ്ഞ ഓൺലൈൻ ചൂതാട്ടമാഫിയ വീണ്ടും തലപൊക്കിയതോടെ മുഖ്യകണ്ണികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ പ്രീയേഷ് കെ, കെ.വി രമേശൻ, സുരേഷ് ടി.വി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
No comments
Post a Comment