വിമാനറാഞ്ചല്‍ ഭീഷണി : കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവ സുരക്ഷ
മട്ടന്നൂർ:
രാജ്യാന്തര തലത്തിൽ നിലനിൽക്കുന്ന വിമാനം റാഞ്ചൽ ഭീഷണിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കുന്നു. വിമാനത്താവളത്തിൽ സിവിൽ ഏവിയേഷൻ വകുപ്പ് നിർദ്ദേശിക്കുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കി. ആഭ്യന്തര– രാജ്യാന്തര വിമാന യാത്രക്കാർക്ക് സെക്കൻഡറി ചെക്കിങ് സംവിധാനം ഏർപ്പെടുത്തി.
വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല ഉള്ള സിഐഎസ്എഫ് ജീവനക്കാരുടെ പരിശോധനയ്ക്കു ശേഷം എയർലൈൻസ് ജീവനക്കാരുടെ പരിശോധനയും കഴിഞ്ഞാണു യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ സിസിടിവി നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. സന്ദർശക ഗാലറിയിൽ രണ്ടു ദിവസമായി ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നു കൂടി തുടരുമെന്നും ചീഫ് സെക്യൂരിറ്റി ഓഫിസർ വേലായുധൻ മണിയറ അറിയിച്ചു. പ്രവേശന കവാടത്തിൽ കേരള പൊലീസ് ചെക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment