ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പയ്യന്നൂർ സ്വദേശി മരിച്ചു.
പയ്യന്നൂർ:
ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പയ്യന്നൂർ സ്വദേശി മരിച്ചു. പയ്യന്നൂർ കേളോത്ത് അമലോത്ഭവ മാതാ ഇടവക പാരീഷ് കൗൺസിൽ സെക്രട്ടറി കുര്യാപ്പിള്ളി ഫ്രാൻസീസ് (64) ആണ് മരിച്ചത്. ഇന്നു രാവിലെ മംഗലാപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസിലാണ് സംഭവം.
രണ്ട് ദിവസം മുമ്പ് ചേർത്തലക്ക് പോയി തിരിച്ചുവരികയായിരുന്നു ഫ്രാൻസീസ്. ബാഗും ഫോണും സീറ്റിൽ വച്ച് സഹയാത്രികരോട് പറഞ്ഞശേഷം ബാത്ത്റൂമിൽ പോയതായിരുന്നു. പയ്യന്നുരിൽ എത്തിയിട്ടും ഇയാൾ ഇറങ്ങാതിരുന്നതിനെ തുടർന്ന് റെയിൽവേ പോലീസിന്റെ സഹായത്തോടെ കുറെ നേരത്തെ പരിശ്രമങ്ങൾക്ക് ശേഷം ബാത്ത്റും തുറന്നപ്പോൾ ഫ്രാൻസീസിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

കാസർഗോഡ് എത്തിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വിസ്റ്റിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഫ്രാൻസീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിസമ്മ. മക്കൾ: വിഥിൻ, വീണ,വിപിന. മരുമകൻ: സന്ദീപ്.
No comments
Post a Comment