ടിക് ടോക് നിരോധിക്കാൻ തയാറെടുക്കുന്നു
ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്നാട് സർക്കാർ. ടിക് ടോക് സംസ്കാരത്തിന് അപചയം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കാൻ ഒരുങ്ങുന്നത്. ഇതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ഐടി മന്ത്രി എം മണികണ്ഠൻ നിയമസഭയെ അറിയിച്ചു. ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ടിക് ടോക് വീഡിയോകളിൽ അശ്ലീലം കൂടിവരുന്നതായി കഴിഞ്ഞ ദിവസം ഒരു എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രചാരം നേടിയ ചൈനീസ് ആപ്ലിക്കേഷനാണ് ടിക് ടോക്. തമാശകൾ, സ്കിറ്റുകൾ, കരോക്കെ വിഡിയോകൾ, പാട്ടുകൾ എന്നിവയൊക്കെയാണ് ടിക് ടോക്കിലൂടെ അപ്ലോഡ് ചെയ്യപ്പെടുന്നത്.
🛑🖥 *🄴🅉🄷🄾🄼🄴 🄻🄸🅅🄴* 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 *ഫേസ്ബുക്ക് പേജ്*
https://www.facebook.com/myezhomelive
🅔🅛 *വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ*
https://chat.whatsapp.com/GQgwNGVAW0144HzPvl6cnI
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 *ഫേസ്ബുക്ക് പേജ്*
https://www.facebook.com/myezhomelive
🅔🅛 *വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ*
https://chat.whatsapp.com/GQgwNGVAW0144HzPvl6cnI
No comments
Post a Comment