Header Ads

  • Breaking News

    പരിയാരം മെഡിക്കൽ കോളേജിൽ റാഗിംഗ് നടന്നതായി ആക്ഷേപം


    പരിയാരം:

    പരിയാരം മെഡിക്കൽ കോളേജിൽ റാഗിംഗ് നടന്നതായി ആക്ഷേപം ജൂനിയർ വിദ്യാർത്ഥിക്ക് മർദ്ദനത്തിൽ ചെവിക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ മൂന്നംഗ സംഘമാണ് ഞായറാഴ്ച രാത്രിയിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് യ്തത്.പ്രതിരോധിച്ചപ്പോൾ മർദ്ദിച്ചതായാണ് പരാതി. സംഭവത്തിന് പിന്നിൽ ചില ഉന്നതരുടെ മക്കളാണെന്നാണ് വിവരം. പരിക്കേറ്റ വിദ്യാർത്ഥിക്ക് ആശുപത്രിയിൽ ചികിൽസ നൽകി. പ്രിൻസിപ്പാൾ ഡോ.കെ.സുധാകരൻ ഇടപെട്ടാണ് പ്രശ്നം തീർപ്പാക്കിയത്. രേഖാമൂലം പരാതി ലഭിക്കാത്തതു കൊണ്ടാണ് പോലീസിൽ പരാതി നൽകാതിരുന്നതെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. എഴുതിക്കിട്ടിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജിൽ റാഗിങ്ങ് തടയാൻ രൂപീകരിച്ച കമ്മറ്റി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ശരി വെക്കുന്നതാണ് പ്രശ്നം ഒരുക്കി തീർത്ത സംഭവമെന്നാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ തനെ പറയുന്നത്.

    No comments

    Post Top Ad

    Post Bottom Ad