Header Ads

  • Breaking News

    ശ്രീകണ്ഠപുരത്തു രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചതായി പരാതി


    ശ്രീകണ്ഠപുരം:
    ശ്രീകണ്ഠപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. അമ്മയുടെ കാമുകന്‍ മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മധ്യവയസ്‌കനെതിരെ പൊലീസ് കേസെടുത്തു. ഉണ്ണികൃഷ്ണനെതിരെയാണ് പൊലീസ് കേസെടുത്തത്.

    രാത്രി കാറുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് കുട്ടിയേയും അമ്മയേയും കൊണ്ടുപോയി. തുടര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചതായാണ് പരാതി. അമ്മയും മദ്യലഹരിയിലായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

    പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഭീതിയോടെയാണ് കുട്ടി കഴിഞ്ഞതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അധ്യാപികയോട് പെണ്‍കുട്ടി സംഭവം പറഞ്ഞതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്.പരാതി പ്രകാരം ശ്രീകണ്ഠപുരം സി ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad