ഇതര സംസ്ഥാന തൊഴിലാളികള്‍ കൊണ്ടുവരുന്ന പഞ്ഞി മിഠായി കഴിക്കരുതെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം മുന്നറിയിപ്പ്
കണ്ണൂർ :
ഇതര സംസ്ഥാന തൊഴിലാളികള്‍ കൊണ്ടുവരുന്ന പഞ്ഞി മിഠായി കഴിക്കരുതെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം മുന്നറിയിപ്പ്. മിഠായിയില്‍ ചേര്‍ക്കുന്നത് നിരോധിത കളറാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വില്‍പന നടത്തുകയായിരുന്ന പഞ്ഞിമിഠായി ഭക്ഷ്യസുരക്ഷ വിഭാഗം പിടിച്ചെടുത്തു.
എവിടെയെങ്കിലും വില്‍പന നടത്തുന്നത് കണ്ടാല്‍ വിവരം നല്‍കണമെന്നും നിര്‍ദേശം പുറപ്പെടുവിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് അധികവും ഇവിടെ വില്‍പനയ്ക്കു കൊണ്ടു വരുന്നത്. ഇത്തരത്തിലുള്ള മിഠായി കഴിക്കരുതെന്നും വില്‍പന നടത്തുന്നത് കണ്ടാല്‍ 8943346610 എന്ന നമ്പറില്‍ വിവരം നല്‍കണമെന്നും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു.
ചായപ്പൊടിയിലും വെല്ലത്തിലും മായം കലർന്നത് പരിശോധനയിൽ തെളിഞ്ഞതോടെ,മായം കലർത്താൻ സാധ്യതയുള്ള ഭക്ഷണ സാധനങ്ങളുടെ ഉപയോഗത്തെ കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
No comments
Post a Comment