Header Ads

  • Breaking News

    ആദ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നതിനൊപ്പം കണ്ണൂരിന്റെ വിനോദ സഞ്ചാര സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഗോ എയര്‍


    ഗോ എയറിന്റെ ആദ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നതിനൊപ്പം തന്നെ കണ്ണൂരിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുവാനുള്ള ഉത്തരവാദിത്വം കൂടി അവര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതിന്റെ ഭാഗമായി ഗോ എയറിന്റെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ഹരീഷ് റാവു ടൂറിസം രംഗത്തെയും ഹോട്ടല്‍ രംഗത്തെയും പ്രമുഖരുമായി ചര്‍ച്ച നടത്തി.
    മലബാറിന്റെ മുഖച്ഛായ മാറ്റുന്ന അഭിമാന ടൂറിസം പദ്ധതിയായ മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയെക്കുറിച്ച്‌ ആര്‍കിടെക്‌ട് ടി.വി മധുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലബാറിലെ എട്ട് നദികളെ ബന്ധിപ്പിച്ചുകൊണ്ട് കേന്ദ്ര കേരള സര്‍ക്കാരുകളുടെ സഹായത്തോടെ നടത്തുന്ന മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുമായി ഗോ എയര്‍ സഹകരിക്കാമെന്ന് ഹരീഷ് റാവു പറഞ്ഞു. അതുപോലെ തന്നെ ഇന്‍ബോര്‍ഡ് ആന്‍ഡ് ഔട്ട്‌ബോര്‍ഡ് ടൂര്‍ ഓപ്പറേഷന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും അതിന് മലബാറിന്റെ എക്‌സ്‌പ്ലോര്‍ ചെയ്യപ്പെടാത്ത വിനോദസഞ്ചാര മേഖലകളെ പുറം ലോകത്തെത്തിക്കുവാനുള്ള പദ്ധതികളാവിഷ്‌കരിക്കാമെന്നും ഗോ എയര്‍ ഉറപ്പ് നല്‍കി. പുതുതായി സര്‍വ്വീസ് ആരംഭിക്കുന്ന മറ്റ്, അബുദാബി തുടങ്ങിയ
    പ്രദേശങ്ങളിലെ ടൂര്‍ ഓപ്പറേറ്റേര്‍സിന് ഗോ എയറിന്റെ സഹായത്തോടെ പ്രത്യേകം ക്ഷണിച്ച്‌ മലബാറിലെ ടൂറിസം മേഖലകള്‍ കാണുവാനും സന്ദര്‍ശിക്കുവാനുമുള്ള സൗകര്യമൊരുക്കുന്നതിന് വേണ്ടി ഗോ എയറിനോട് കിയാല്‍ എം.ഡി വി. തുളസീദാസ് അഭ്യര്‍ത്ഥിച്ചു.
    ഗോ എയറിന്റെ മാര്‍ക്കറ്റിംഗ് വിംഗുമായി സഹകരിച്ചുകൊണ്ട് മലബാറിലെ പ്രമുഖ സ്റ്റേക് ഹോള്‍ഡേര്‍സായ ടൂര്‍ ഓപ്പറേറ്റേര്‍സും പ്രോപ്പര്‍ട്ടി ഓണേര്‍സും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് ഏജന്‍സികളെയും ഉള്‍ക്കൊള്ളിച്ച്‌ കൊണ്ടുള്ള വിപുലമായ ഒരു മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഗോ എയര്‍ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലാ വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ മുരളി, കണ്ണൂര്‍ ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, ബി.ആര്‍.ഡി.സി മാനേജിംഗ് ഡയരക്ടര്‍ മന്‍സൂര്‍, താജ്, സ്വപ്നതീരം എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad