Header Ads

  • Breaking News

    ഇന്ത്യയിലെ ആദ്യത്തെ പൊലീസ്‌ റോബോട്ട്‌ കേരള പോലിസിൽ



    പോലീസ് സേവനങ്ങൾക്കു ഇന്ത്യയിൽ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ്  ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു.

    പൊലീസ് ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ റോബോട്ട്‌ സ്വീകരിക്കും സംസ്ഥാന പോലീസ് മേധാവിയെ  കാണാനെത്തുന്നവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും  കഴിവുള്ള റോബോട്ടാകുമിത്. സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുവാനും  അവരുടെ  പരാതികൾ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുകയും മാർഗനിർദ്ദേശങ്ങൾ നൽകാനും റോബട്ടിലൂടെ സാധിക്കും. ഒരു തവണയെത്തിയവരെ ഓർത്തുവയ്ക്കാനും  ഈ റോബോട്ടിന‌ു ശേഷിയുണ്ടാകും.

    കേരള പോലീസ് സൈബർ ഡോമും  അസിമോവ് റോബോട്ടികും സംയുക്തമായാണ് KP -BOT എന്ന റോബോട്ടിനെ  വികസിപ്പിച്ചെടുത്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad