Header Ads

  • Breaking News

    ഡിജിറ്റല്‍ ഇന്ത്യയും മോദിയുടെ തളളിൽ മാത്രം ഒതുങ്ങി; ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ പാക്കിസ്ഥാനും പിന്നിൽ



    മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ഡിജിറ്റല്‍ ഇന്ത്യ തളരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും പിന്നിലാണ്. ഇന്റര്‍നെറ്റ് വേഗതയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ നൂറ് സ്ഥാനങ്ങളില്‍ പോലും ഇന്ത്യ ഇല്ല.
     
    2018 ഡിസംബര്‍ അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 25.08 എംബിപിഎസും അപ്‌ലോഡ് 9.7 എംബിപിഎസുമാണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 54.33 എംബിപിഎസും അപ്‌ലോഡ് 26.80 എംബിപിഎസുമാണ്. ഇന്ത്യയുടെ കാര്യത്തിലിത് ഡൗണ്‍ലോഡ് 10.06 എംബിപിഎസും അപ്‌ലോഡ് കേവലം 3.90 എംബിപിഎസുമാണ്. പാകിസ്ഥാനിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 12.83 എംബിപിഎസും അപ്‌ലോഡ് 9.43 എംബിപിഎസുമാണ്.
    പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ 109 ാം സ്ഥാനത്താണ് ഇന്ത്യ. ജിയോ നെറ്റ്‌വര്‍ക്ക് മാത്രമാണ് 20 എംബിപിഎസിന് മുകളില്‍ വേഗം നല്‍കുന്നത്. എന്നാല്‍ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്.

    No comments

    Post Top Ad

    Post Bottom Ad