പുഴയുടെയും മാടായി പാറയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി കല്യാശ്ശേരി മണ്ഡലത്തിലെ രണ്ട് ടൂറിസം പദ്ധതികൾ ഇന്ന് നാടിന് സമർപ്പിക്കും
പഴയങ്ങാടി:
പഴയങ്ങാടി റിവര്‍വ്യൂ പാര്‍ക്കിന്റെയും മംഗലശേരി ബോട്ട് റേസ് പവലിയന്റെയും ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പട്ടുവത്ത് വെച്ച് നിർവഹിക്കും
പഴയങ്ങാടി മുട്ടുകണ്ടിറോഡിൽ 90 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തികരിച്ച പഴയങ്ങാടി റിവർ വ്യൂ പാർക്കിൽ എത്തുന്നവർക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും സഞ്ചാരികൾക്ക് നടക്കുന്നതിനായി മനോഹരമായി ഇന്റർലോക്ക് ചെയ്ത നടപ്പാത ഒരുക്കിയിരിക്കുന്നു. ബോട്ട് ജെട്ടി, നൂറിലധികം പേർക്ക് നിൽക്കാവുന്ന പബ്ലിക് സ്പേസ് വള്ളംകളി പവലിയൻ, റെയിൻ ഷെൽട്ടറുകളും, പുഴയുടെയും മാടായി പാറയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഇരിപ്പിടങ്ങളും ഒരുക്കി, കുടാതെ കോഫി ഷോപ്പുകളും, ഹൈമാസ്റ്റ്, മിനി മാസ്റ്റ് ,ഡിസൈൻ വിളക്കുകളും ,ടോയ്ലറ്റുകൾ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. തൃശൂരിലെ പൊതുമേഖല സ്ഥാപനമായ സിൽക്കാണ് പദ്ധതി നടപ്പിലാക്കുന്നത്
ഈ പദ്ധതികൾ യഥാർത്ഥ്യമാകുന്നതോടെ
പഴയങ്ങാടി പട്ടണം വലിയൊരു ടൂറിസം കേന്ദ്രമായി മാറും
ഈ പദ്ധതികൾ യഥാർത്ഥ്യമാകുന്നതോടെ
പഴയങ്ങാടി പട്ടണം വലിയൊരു ടൂറിസം കേന്ദ്രമായി മാറും
പട്ടുവം മംഗലശേരിയില്‍ 68.4 ലക്ഷം രൂപയാണ് ബോട്ട് റേസ് പവലിയന്‍ ടൂറിസം പദ്ധതിക്ക് അനുവദിച്ചത്
മനോഹരമായ കേരളീയ മാതൃകയിൽ നിർമ്മിച്ച ബോട്ട് റേസ് പവലിയനും
ഇരിപ്പിടങ്ങളും, നടപാതകളും വിളക്കുകളും, കോഫി ഷോപ്പുകളും സഞ്ചാരികൾക്ക് ആകർശമാകും . മംഗലശ്ശേരി വള്ളംകളി ആസ്വദിക്കുന്നതിനും, ടൂറിസം വികസനത്തിനും സാധിക്കുന്ന പദ്ധതി ഹാബിറ്റാറ്റാണ് പ്രവൃത്തി നടത്തിയത്.
മനോഹരമായ കേരളീയ മാതൃകയിൽ നിർമ്മിച്ച ബോട്ട് റേസ് പവലിയനും
ഇരിപ്പിടങ്ങളും, നടപാതകളും വിളക്കുകളും, കോഫി ഷോപ്പുകളും സഞ്ചാരികൾക്ക് ആകർശമാകും . മംഗലശ്ശേരി വള്ളംകളി ആസ്വദിക്കുന്നതിനും, ടൂറിസം വികസനത്തിനും സാധിക്കുന്ന പദ്ധതി ഹാബിറ്റാറ്റാണ് പ്രവൃത്തി നടത്തിയത്.
പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ സാധ്യതയുമുള്ള പദ്ധതികളായിട്ടാണ്
വിഭാവനം ചെയ്തിരിക്കുന്നത്.
വിഭാവനം ചെയ്തിരിക്കുന്നത്.
ഇതൊടൊപ്പം ഉത്തരമലബാറിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ്വേകാൻ, *മലനാട് - മലബാർ റിവർ ക്രൂയിസ് പദ്ധതിയും* നടപ്പിലാകുകയാണ്. മലബാറിലെ നദികളിലൂടെയും കായലുകളിലൂടെയുമുള്ള വിനോദവിജ്ഞാന ജലയാത്ര ടൂറിസം സ്വദേശി ദർശൻ പദ്ധതിക്ക് 37 കോടിയാണ് മണ്ഡലത്തിൽ മാത്രം അനുവദിച്ചിരിക്കുന്നത്.
മലബാറിന്റെ സാംസ്കാരിക കലാരൂപങ്ങൾ, തെയ്യം, ഒപ്പന, കോൽക്കളി, പൂരക്കളി, യക്ഷഗാനം, മുതലായവ ഉൾപ്പെടുത്തിക്കൊണ്ടും മലബാറിന്റെ ചരിത്രപരമായ സവിശേഷതകൾ ഉൾപ്പെടുത്തിയും പ്രമേയാധിഷ്ടിതമായ ടൂറിസം സർക്യൂട്ടുകൾ വികസിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
എട്ടു നദികളില്‍ ആറു നദികളിലെ പദ്ധതി കേരളം നടപ്പാക്കും. കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നതോടെ കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ മലബാര്‍ മേഖലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുപ്പം- പഴയങ്ങാടി നദിയില്‍ കണ്ടല്‍ ക്രൂയിസ്, വളപട്ടണം നദിയില്‍ മുത്തപ്പന്‍ ആന്റ് മലബാരി ക്യൂസിന്‍ ക്രൂയിസ്, തെക്കുംമ്പാട് തെയ്യം ക്രൂയിസ് എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുക. പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി യാ ണ് ഇത് നടപ്പാക്കുക
പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയിൽ ബോട്ട് ടെർമിനലിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 3 കോടി രൂപയാണ് അനുവദിച്ചത്.
ആധുനികബോട്ട് ടെർമിനൽ നിർമ്മാണം അന്തിമഘട്ടത്തിലാണ്
ആധുനികബോട്ട് ടെർമിനൽ നിർമ്മാണം അന്തിമഘട്ടത്തിലാണ്
100 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ബോട്ട് ജെട്ടി 40 മീറ്ററിൽ നടപാതയും, 60 മീറ്ററിൽ 4 ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ഡോളർ ലൈറ്റുകൾ, ഇരിപ്പിടം എന്നിവയും ഒരുക്കും.
സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും പഴയങ്ങാടി പുഴയിൽ ബോട്ടിംഗ് നടത്തുന്നതിനും ഈ പദ്ധതി പൂർത്തിയാകുനതോടെ സാധ്യമാകും. പഴയങ്ങാടി മുട്ടുകണ്ടിയിൽ ഫ്ലോട്ടിംഗ് റസ്‌റ്റോറന്റ്, ഹൈമാസ്റ്റ് വിളക്കുകൾ, പട്ടുവത്ത് നടപാത, ഗ്യാലറി, താവം, ചെറുകുന്ന്, തെക്കുംമ്പാട്, മാട്ടൂൽ മേഖലയിൽ ബോട്ട് ടെർമിനൽ എന്നിവയും ഉണ്ടാകും.
ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായി സുൽത്താൻ കനാൽ നവീകരണ പ്രവൃത്തിക്ക് 2.75 കോടി രൂപയും അനുവദിച്ചു.
കല്യാശ്ശേരി മണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ നടപ്പിലാക്കിയ ചൂട്ടാട് ബീച്ച് പാർക്ക് ടൂറിസം പദ്ധതി, വയലപ്ര വിപ്രോ പ്ലോട്ടിംഗ് പാർക്ക് എന്നിവിടങ്ങളിൽ നിത്യേന നിരവധി പേരാണ് കടലിന്റെയും പരപ്പിന്റെയും സൗന്ദര്യം ആസ്വദിക്കാൻ എത്തിചേരുന്നത്..
പദ്ധതികൾ പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ പ്രധാന ടൂറിസം ഹബായി പഴയങ്ങാടി മാറും
പദ്ധതികൾ പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ പ്രധാന ടൂറിസം ഹബായി പഴയങ്ങാടി മാറും
No comments
Post a Comment