പറശിനിക്കടവ‌് ‐പഴയങ്ങാടി ബോട്ട‌് സർവീസ‌് തുടങ്ങി
മലബാർ മലനാട‌് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം ഫ്രൻഡ‌് ലി വാട്ടർ ട്രാൻസ‌്പോർട്ട‌് സർവീസ‌് തുടങ്ങി. റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുമായി സംസ്ഥാന ജലഗതാഗത വകുപ്പാണ‌് പറശിനിക്കടവ‌് ﹣-പഴയങ്ങാടി കേന്ദ്രീകരിച്ച‌് ചുരുങ്ങിയ ചെലവിൽ ബോട്ട‌് സർവീസ‌് തുടങ്ങിയത‌്. .
മലബാറിലെ ക്രൂയിസ് ടൂറിസം രംഗത്ത് നവീകരിച്ച ആദ്യ യാത്രാബോട്ടാണിത‌്.
മലബാറിന്റെ ചരിത്രവും കലാരൂപങ്ങളും വിശദീകരിക്കുന്ന ഡോക്യുമെന്ററി പ്രദർശനം, വടക്കേമലബാറിന്റെ തനത് രുചിക്കൂട്ടുകളോടുകൂടിയ ഭക്ഷണങ്ങൾ, ടിവി, മൈക്ക‌്സെറ്റ‌് എന്നിവ പ്രത്യേകതകളാണ്. 60 പേർക്ക‌് സഞ്ചരിക്കാവുന്ന ബോട്ടിൽ പറശിനിക്കടവിൽനിന്ന‌് വളപട്ടണത്തേക്ക‌് 10 രൂപയാണ് നിരക്ക്. .
പറശിനിക്കടവിൽ മന്ത്രി എ കെ ശശീന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ‌്തു. ജയിംസ് മാത്യു എംഎൽഎ അധ്യക്ഷനായി. പി കെ ശ്രീമതി എംപി, ടി വി രാജേഷ‌് എംഎൽഎ, ആന്തൂർ നഗരസഭാ ചെയർമാൻ പി കെ ശ്യാമള, ടി കെ ഗോവിന്ദൻ, പി മുകുന്ദൻ, എം വി ജനാർദനൻ എന്നിവർ സംസാരിച്ചു. ജലഗതാഗതവകുപ്പ‌് ഡയറക്ടർ ഷാജി വി നായർ സ്വാഗതം പറഞ്ഞു.
15 ദിവസത്തേക്കാണ‌് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ‌്. യാത്രാക്കാരുടെ അഭിപ്രായം മാനിച്ച് യാത്ര ഷെഡ്യൂൾ പുനഃക്രമീകരിക്കും.
9895565197 |
No comments
Post a Comment